ഇക്കുറി ഒന്നാം ക്ലാസിലെത്തിയത് 10,752 കുട്ടികൾ

ആലപ്പുഴ: പാട്ടും കളിയും കരച്ചിലുമൊക്കെയായി പുതിയ അധ്യയനവർഷത്തിന് തുടക്കമായി. പ്രവേശനോത്സവ ഗാനത്തിലേതുപോലെ ഉദ്യാന വിദ്യാലയത്തിലേക്കുള്ള കുത്തൊഴുക്കായിരുന്നു വെള്ളിയാഴ്ച ജില്ലയിലെ വിവിധ സ്‌കൂളുകളിൽ കണ്ടത്. ഒരിടത്ത് സ്‌കൂളിൽ ചേർക്കാൻ രക്ഷിതാക്കളുടെ ഉന്തും തള്ളും. മറ്റൊരിടത്ത് കുട്ടികൾ കൂടിപ്പോയതിനാൽ സ്ഥലപരിമിതിയിൽ നട്ടംതിരിയുന്ന സ്‌കൂൾ അധികൃതർ. ആലപ്പുഴയിലെ പൊതു വിദ്യാലയങ്ങളിൽനിന്നുള്ള സന്തോഷം തരുന്ന കാഴ്ചകളാണിവ. സർക്കാർ സ്‌കൂളിലേക്ക് മാത്രം ഒന്നാം ക്ലാസുകാരായി എത്തിയത് 10,752 കുട്ടികൾ. ജില്ലതല പ്രവേശനോത്സവം നടന്ന തീരദേശത്തെ പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിൽ കുട്ടികളെ വരവേറ്റത് ഹരിതാഭമായി തീർത്ത അലങ്കാരങ്ങളും പായസവുമൊക്കെയായിരുന്നു. ഒന്നാംക്ലാസ് മുതൽ സ്മാർട്ട് ക്ലാസ് മുറികളും വിദ്യാർഥികൾക്ക് ഒരുക്കിയിരുന്നു. അമ്മമാരൊരുക്കിയ പഞ്ചവാദ്യത്തി​െൻറ അകമ്പടി ചടങ്ങിന് ഉത്സവാന്തരീക്ഷമേകി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ കെ.ടി. മാത്യുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗായികയും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ദലീമ ജോജോ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 'എന്തു പറഞ്ഞാലും നീ എേൻറതല്ലേ വാവേ' എന്ന ഗാനം ആലപിച്ചായിരുന്നു ഉദ്ഘാടനം. തുടർന്ന് വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വിദ്യാർഥി ആർജ അവതരിപ്പിച്ചു. ക്ലാസ് റൂം ലൈബ്രറിക്ക് പുസ്തകങ്ങൾ മുൻ എം.പി ടി.ജെ. ആഞ്ചലോസ് വിതരണം ചെയ്തു. മികച്ച വിദ്യാർഥികൾക്ക് അവാർഡുകൾ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ സമ്മാനിച്ചു. ഗണിത ലാബിന് ഉപകരണങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക കൈമാറി. ഈ വർഷം ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പൊതുവിദ്യാലയത്തിൽ ചേർന്നത് ചേർത്തലയിലാണ്. 2399 കുട്ടികളാണ് ഇവിടെ സ്‌കൂളിലെത്തിയത്. തലവടി ഉപജില്ലയിലാണ് കുറവ്. 250 കുട്ടികളാണ് ഇവിടെ ചേർന്നത്. അമ്പലപ്പുഴയിൽ 1072ഉം ആലപ്പുഴയിൽ 1510ഉം ചെങ്ങന്നൂരിൽ 568ഉം മങ്കൊമ്പിൽ 404ഉം പൊതുവിദ്യാഭ്യാസ മേഖലയിൽ ഒന്നാംക്ലാസിലെത്തി. മാവേലിക്കരയിൽ 835, വെളിയനാട് 228, ഹരിപ്പാട് 697, തുറവൂർ 1564, കായംകുളം 1225 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളിലെ പ്രവേശനം. കഴിഞ്ഞ 29ാം തീയതിയിലെ കണക്ക് പ്രകാരമാണിത്. കുട്ടികളുമായി ഘോഷയാത്രകൾ ബാലാവകാശം നിഷേധിക്കുന്നതാകരുത് ആലപ്പുഴ: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെ ബാലാവകാശങ്ങളെ ലംഘിച്ചുകൊണ്ടാവരുതെന്ന് ജില്ല ഭരണകൂടത്തി​െൻറ നിർദേശം. ഇത്തരം ഘോഷയാത്രകളിൽ കുട്ടികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കുകയോ ഘോഷയാത്ര ഒരുകാരണവശാലും മൂന്ന് മണിക്കൂറിൽ കൂടാനോ പാടില്ല. സ്‌കൂൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയിലെ സമയം കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ ഒഴിവാക്കണം. അവധി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് മൂന്നിനും ഇടയിലെ സമയത്ത് കുട്ടികളെ ഘോഷയാത്രയിൽ നിർബന്ധപൂർവം പങ്കെടുപ്പിക്കരുത്. ഘോഷയാത്രകളിൽ കുട്ടികൾക്ക് നൽകുന്ന പാനീയങ്ങളും മറ്റ് ഭക്ഷണപദാർഥങ്ങളും ഗുണമേന്മയുള്ളതായിരിക്കണം. ഘോഷയാത്രവേളയിൽ കുട്ടികളുടെ സുരക്ഷ സംഘാടകർ ഉറപ്പാക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ വൈദ്യസഹായം നൽകുന്നതിന് ആംബുലൻസ് ഉൾപ്പെടെ ക്രമീകരണം സജ്ജമായിരിക്കണം. ഘോഷയാത്രകൾക്ക് കലക്ടറുടെയോ കലക്ടർ നിയോഗിക്കുന്ന ഓഫിസറുടെയോ മുൻകൂർ അനുമതിയോടൊപ്പം ജില്ല പൊലീസ് മേധാവിയുടെയും മുൻകൂർ അനുമതി വാങ്ങണം. പൊതുനിരത്തിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രകൾ സാധാരണക്കാര​െൻറ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നതാകരുതെന്നും ഹൈകോടതി നിർദേശം സംഘാടകർ പാലിക്കണമെന്നും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.