ചെങ്ങന്നൂർ വിജയം മന്ത്രി സുധാകരന്​ അഭിമാന തിലകമായി

ആലപ്പുഴ: ഇടതുമുന്നണി ചരിത്രവിജയം ചെങ്ങന്നൂരിൽ നേടിയപ്പോൾ തന്ത്രങ്ങളുടെയും പ്രവർത്തന കാര്യക്ഷമതയുടെയും പിന്നണിയിൽ പ്രവർത്തിച്ച മന്ത്രി ജി. സുധാകരന് നേട്ടം അഭിമാന തിലകമായി. പൊതുമരാമത്ത് വകുപ്പ് ചെങ്ങന്നൂർ മണ്ഡലത്തിൽ നടത്തിയ കോടികളുടെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലുണ്ടാക്കിയ മതിപ്പും വിജയശതമാനം വർധിക്കുന്നതിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ.കെ. രാമചന്ദ്രൻ നായരുടെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽനിന്ന് നേടിയെടുത്ത പദ്ധതികളും അതിനോട് മന്ത്രി കാണിച്ച അനുകൂല നിലപാടും മണ്ഡലത്തിൽ 19 റോഡി​െൻറയും 14 പാലത്തി​െൻറയും വിവിധ വകുപ്പുകളിലായി ഒമ്പത് വലിയ കെട്ടിടത്തി​െൻറയും നിർമാണത്തിന് വഴിവെച്ചു. 14 പാലത്തിൽ അഞ്ചെണ്ണം പൂർത്തിയായി. മണ്ഡലത്തിലെ ജനങ്ങളുമായുള്ള മന്ത്രിയുടെ അടുത്തബന്ധം കുടുംബയോഗങ്ങളിലും പ്രതിഫലിച്ചിരുന്നു. സി.പി.എമ്മി​െൻറ അഭിമാന മണ്ഡലമായ ചെങ്ങന്നൂരിൽ മാസങ്ങളോളം മറ്റ് പ്രവർത്തകർക്കൊപ്പം നടത്തിയ പ്രചാരണത്തിന് നല്ല ഫലമുണ്ടായതി​െൻറ ആശ്വാസത്തിലാണ് മന്ത്രി ജി. സുധാകരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.