കൊച്ചി: നാടൊന്നാകെ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഈ വര്‍ഷത്തെ ജില്ലതല സ്‌കൂള്‍ പ്രവേശനോത്സവം മണീടില്‍ ആരംഭിച്ചത്. ശിങ്കാരിമേളവും കാവടിയും മുതിര്‍ന്ന കുട്ടികള്‍ വേഷമിട്ട വിവിധ നാടന്‍ കലാരൂപങ്ങളുമായി അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പുറെമ നാട്ടുകാരും അണിനിരന്നു. രാവിലെ 9.30ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ അണിനിരന്ന ഘോഷയാത്ര മണീട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ജെ. ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മണീട് ലോവര്‍ പ്രൈമറി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അനൂപ് ജേക്കബ് എം.എല്‍.എ ജില്ലതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കൈവരിച്ച പുരോഗതിയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കി അവയെ കൂടുതല്‍ മികവുള്ളതാക്കും. അപേക്ഷ നല്‍കിയ വിദ്യാലയങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടുപയോഗിച്ച് വാഹന സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങുകള്‍ക്കുമുേമ്പ വേദിയില്‍ മുന്‍ വര്‍ഷത്തെ പ്രവേശനോത്സവ ഗാനത്തിെൻറ നൃത്താവിഷ്‌കാരം പ്രാഥമിക വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ കവി മുരുകന്‍ കാട്ടാക്കട രചിച്ച് വിജയ് കരുണ്‍ സംഗീതം നല്‍കിയ ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം ആലപിച്ചു. കുട്ടികള്‍ ഫലവൃക്ഷത്തൈകള്‍ നല്‍കി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിെൻറ സ്‌കൂള്‍ പ്രവേശനോത്സവ സന്ദേശം എറണാകുളം എ.എസ്.എ ജില്ല പ്രോജക്ട് ഓഫിസര്‍ സജോയ് ജോർജ് വായിച്ചു. കേരളത്തിെൻറ പൊതു വിദ്യാഭ്യാസമേഖല നേട്ടത്തിെൻറ പാതയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല പ്രസിഡൻറ് ആശാ സനില്‍ പറഞ്ഞു. പിറവം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ജോര്‍ജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സൗജന്യ സ്‌കൂള്‍ യൂനിഫോം വിതരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമന്‍ നിർവഹിച്ചു. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.