നോവലിസ്​റ്റ്​ ലിസി, ടിനി ടോം എന്നിവർക്ക് പുരസ്കാരം

കൊച്ചി: കേരള കത്തോലിക്കാസഭ മീഡിയ കമീഷൻ 2017ലെ അവാർഡുകൾ പ്രഖ്യാപിച്ചു. നോവലിസ്റ്റ് ലിസി സാഹിത്യ അവാർഡിന് അർഹയായി. നടൻ ടിനി ടോം കെ.സി.ബി.സി മാധ്യമ അവാർഡും സംഗീത സംവിധായകൻ റോണി റാഫേൽ യുവപ്രതിഭ അവാർഡും ഫാ. അഗസ്റ്റിൻ മുള്ളൂർ ദാർശനിക വൈജ്ഞാനിക അവാർഡും നേടി. പ്രഫ. അബ്രഹാം അറക്കൽ, ഫാ. അലക്സാണ്ടർ പൈകട, മോൺ. മാത്യു എം. ചാലിൽ, സോളമൻ ജോസഫ് എന്നിവർക്കാണ് ഗുരുപൂജ അവാർഡ്. ജൂലൈ 15ന് പാലാരിവട്ടം പി.ഒ.സിയിൽ നടക്കുന്ന മാധ്യമദിനാഘോഷ സമ്മേളനത്തിൽ അവാർഡ് നൽകുമെന്ന് കെ.സി.ബി.സി മാധ്യമ കമീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.