പടം ea52 metro auto) മെട്രോ സൗന്ദര്യവത്കരണ പ്രദേശത്ത് ഓട്ടോ സ്‌റ്റാൻഡ് എതിർപ്പുമായി ആലുവ നഗരസഭ ആലുവ: മെട്രോ സൗന്ദര്യവത്കരണ പ്രദേശത്ത് ഓട്ടോ സ്‌റ്റാൻഡിന് സ്ഥലം അനുവദിച്ചതിനെതിരെ ആലുവ നഗരസഭ രംഗത്ത്. നഗരസഭയുടെ അനുവാദമില്ലാതെ സ്‌റ്റാൻഡ് ആരംഭിച്ചതാണ് വിവാദത്തിൽ. മാത്രവുമല്ല കുറച്ച് ഓട്ടോകൾക്ക് വേണ്ടി നൽകിയത് കൂടുതൽ സ്ഥലവും. ആലുവ മെട്രോ സ്‌റ്റേഷന് മുന്നിൽ 'നോ പാർക്കിങ്' ബോർഡിന് സമീപം അനധികൃതമായി ഓട്ടോ സ്‌റ്റാൻഡ് പ്രവർത്തിച്ചിരുന്നു. ട്രാഫിക് പൊലീസിെൻറയും കെ.എം.ആർ.എല്ലിെൻറയും മൗനാനുവാദത്തോടെയാണ് ചില യൂനിയൻ നേതാക്കളുടെ ആഭിമുഖ്യത്തിൽ സ്‌റ്റാൻഡ് ആരംഭിച്ചത്. ഇതിനെതിരെ പൊതുജനങ്ങൾക്കിടയിൽനിന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് ബൈപാസ് മേൽപാലത്തിന് താഴെ മെട്രോയുടെ സൗന്ദര്യവത്കരണ പ്രദേശത്ത് വിശാലമായ സ്‌റ്റാൻഡ് അനുവദിക്കുകയായിരുന്നു. ട്രാഫിക് പൊലീസിെൻറയും കെ.എം.ആർ.എല്ലിെൻറയും ഈ നടപടിയാണ് നഗരസഭ ചോദ്യം ചെയ്യുന്നത്. മെട്രോ ഫീഡർ സർവിസ് ആരംഭിക്കാനായി പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരെ പങ്കെടുപ്പിച്ച് മാസങ്ങൾക്ക് മുമ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ഇവർക്ക് മെട്രോയുടെ സ്‌റ്റിക്കർ നൽകുകയും ചെയ്തിരുന്നു. ഇത് മുതലെടുത്താണ് ആലുവ മെട്രോ സ്‌റ്റേഷന് മുന്നിൽ തിരക്കേറിയ റോഡിൽ മെട്രോയുടെ 'നോ പാർക്കിങ്' ബോർഡിന് കീഴിൽ ഓട്ടോ സ്‌റ്റാൻഡ് ആരംഭിച്ചത്. ഓട്ടോകളിൽ മെട്രോയുടെ സ്‌റ്റിക്കർ പതിച്ച് 'ഔദ്യോഗികം' എന്ന വ്യാജേനയായിരുന്നു ഗതാഗതക്കുരുക്ക് സൃഷ്‌ടിച്ച് സ്‌റ്റാൻഡ് ആരംഭിച്ചത്. വിഷയത്തിൽ നഗരസഭയോട് ആലോചിക്കാതെയുള്ള നടപടികളാണ് ട്രാഫിക് പൊലീസും കെ.എം.ആർ.എല്ലും സ്വീകരിച്ചത്. ഈ ഭാഗം ബൈപാസ് സർവിസ് റോഡാണ്. നഗരത്തിൽനിന്ന് ദേശീയപാതയിലേക്കുള്ള വാഹനങ്ങളെല്ലാം ഇതുവഴിയാണ് തിരിഞ്ഞുപോകുന്നത്. അതിനാൽ തന്നെ മെട്രോ, ട്രാഫിക് പൊലീസ് അധികൃതരുടെ നടപടി നിയമ വിധേയമായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ക്യാപ്‌ഷൻ ea52 metro auto ആലുവ ബൈപാസ് മേൽപാലത്തിനടിയിലെ വിവാദ ഓട്ടോ സ്‌റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.