ആലപ്പുഴ: ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് അമ്പലപ്പുഴ, തകഴി, തിരുവല്ല പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ കാറിൽ കഞ്ചാവ് വിൽപന നടത്തിവന്ന എം.ബി.എ., എൽ.എൽ.ബി. വിദ്യാർഥികളടക്കം അഞ്ചുപേർ പിടിയിൽ. ഇവരിൽനിന്ന് 200 ഗ്രാം കഞ്ചാവും വാഹനവും പിടിച്ചെടുത്തു. എക്സൈസ് സി.െഎ. വി. റോബർട്ടിെൻറ നേതൃത്വത്തിൽ തകഴി ഭാഗത്ത് നടത്തിയ റെയ്ഡിൽ തിരുവല്ല സ്വദേശികളായ ഇരവിപേരൂർ ഐരാത്തറ വീട്ടിൽ ജിസൺ തോമസ് (20), വള്ളംകുളം മണിയനോട് വീട്ടിൽ വിവേക് ഗീവർഗീസ് എബ്രഹാം (20) എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തിരുവല്ല ഇരവിപേരൂർ വള്ളംകുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തകഴി, എടത്വ ഭാഗത്ത് വിൽപന നടത്താൻ മാരുതി വാഗണർ കാറിൽ കടത്തിക്കൊണ്ട് വന്ന 200 ഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തിരുവല്ല ഇരവിപേരൂർ കുന്നുമ്പുറത്ത് മെരിറ്റ് ചാക്കോ (21), കോയിപ്രം മാമനത്ത് വീട്ടിൽ ജിതിൻ സാമുവൽ (20), കുറ്റപ്പുഴ കിഴക്കെക്കൂട്ട് വീട്ടിൽ ശ്യാംകുമാർ ശശിധരൻ (28) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയായ മെരിറ്റ് ചാക്കോ തമിഴ് നാട്ടിലെ ഈറോഡ് നിന്നും കഞ്ചാവ് വാങ്ങി തിരുവല്ല, തകഴി, അമ്പലപ്പുഴ ഭാഗങ്ങളിൽ വിൽപന നടത്തുന്നതാണ് പതിവ്. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടെങ്കിലും തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. കാറിെൻറ ഡാഷ് ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിവേക് എം.ബി.എക്കും ജിതിൻ ബി.ബി.എക്കും പഠിക്കുകയാണ്. ജിസണും മെരിറ്റും പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞവരുമാണ്. ശ്യാംകുമാർ ബംഗളൂരുവിൽ എൽ.എൽ.ബി. വിദ്യാർഥിയാണ്. പ്രിവൻറിവ് ഓഫിസർമാരായ എ. കുഞ്ഞുമോൻ, എം. ബൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രവികുമാർ, കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, ടി. ജിയേഷ്, എസ്. ആർ. റഹീം, എസ്. അരുൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.