ദേശീയപാത; സ്​ഥലം കൂട്ടിച്ചേർക്കാൻ പുതിയ വിജ്​ഞാപനം

ആലപ്പുഴ: ദേശീയപാത വികസനത്തിന് കൂടുതൽ സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് പുതിയ വിജ്ഞാപനം ഇറങ്ങി. അമ്പലപ്പുഴ വടക്ക്, ചേർത്തല വടക്ക്, കരുവാറ്റ, പുറക്കാട്, പാതിരപ്പള്ളി, വയലാർ വില്ലേജുകളിൽനിന്ന് സ്ഥലങ്ങൾ കൂട്ടിച്ചേർത്താണ് വിജ്ഞാപനമായത്. സ്ഥലം സംബന്ധിച്ചും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും റോഡ് ഗതാഗതം-ദേശീയപാത മന്ത്രാലയത്തി​െൻറ വിശദപരസ്യം കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്നു. ദേശീയപാത 66ലെ ചേർത്തല മുതൽ ഒാച്ചിറ വരെയുള്ള ഭാഗം വീതികൂട്ടുന്നതിനും നാലുവരി പാതയാക്കുന്നതിനുമാണ് പൊന്നുംവിലക്ക് സ്ഥലം ഏറ്റെടുക്കുന്നത്. ജൂൈല അവസാനത്തോടെ ജോലികൾക്ക് തുടക്കമിടും. സ്ഥലം അളന്നു തിട്ടപ്പെടുത്തി സർവേ കല്ലുകൾ സ്ഥാപിക്കുന്നതിന് മുമ്പ് രേഖകളിലെ െതറ്റുതിരുത്തലാണ് നിലവിൽ നടക്കുന്നത്. 21 ദിവസത്തിനകം പരാതികൾക്ക് തീർപ്പാക്കണമെന്നാണ് അറിയിപ്പ്. നിലവിെല വിജ്ഞാപന പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിൽ അധികവും സ്വകാര്യഭൂമിയാണ്. ചില വില്ലേജുകളിൽ ആരാധനാലയവും പാടവും ഒക്കെ ഏറ്റെടുക്കേണ്ടതുണ്ട്. പരാതികൾ സമയക്രമം പാലിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.