കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശി സനീഷിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അഭിമന്യുവിെൻറ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. നേരേത്ത അറസ്റ്റിലായ മുഖ്യപ്രതി വടുതല സ്വദേശിയും കാമ്പസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിൽനിന്നാണ് സനീഷിനെക്കുറിച്ച വിവരങ്ങൾ ലഭിച്ചത്. സംഭവദിവസം കോളജിലേക്ക് മുഹമ്മദ് വിളിച്ചുവരുത്തിയ സംഘത്തിൽ സനീഷും ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പെങ്കടുത്ത ഏഴുപേരടക്കം 14 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂന്നുപേർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.