അരൂർ: കനത്ത മഴയിൽ അരൂർ മേഖലയിലെ അഞ്ച് പഞ്ചായത്തിൽ ഒരുകോടിയുടെ കൃഷിനാശം. നെൽകൃഷി, വാഴ, വിവിധതരം പച്ചക്കറി കൃഷികൾ എന്നിവ പൂർണമായും വെള്ളം കയറി നശിച്ചു. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, അരൂക്കുറ്റി പഞ്ചായത്തുകളിലാണ് കൃഷിനാശം ഏറെ ഉണ്ടായത്. പഞ്ചായത്തുകളിലെ എഴുനൂറിലധികം ഏക്കറിലെ നെൽകൃഷി പൂർണമായും നശിച്ചു. കോടംതുരുത്ത് പഞ്ചായത്തിലെ രണ്ട് പാടശേഖരത്തിൽ മടവീഴ്ചയെത്തുടർന്നാണ് കൃഷി നശിച്ചത്. എഴുപുന്ന പഞ്ചായത്തിലെ പെരുംതോട്, വലിയകരി എന്നിവിടങ്ങളിലെ നെൽകൃഷിയും പൂർണമായും നശിച്ചു. ഓണ വിളവെടുപ്പിന് പകുതി വളർച്ചയെത്തിയ പാവൽ, വെണ്ട, പയർ, വഴുതന, ചേന, പീച്ചിൽ എന്നിവ വീട്ടുവളപ്പുകളിലും സ്വയംസഹായ സംഘങ്ങൾ ഏക്കറുകണക്കിന് സ്ഥലം പാട്ടത്തിനെടുത്തും കൃഷി നടത്തിയിരുന്നു. ഇതെല്ലാം വെള്ളം കെട്ടിനിന്ന് ചീഞ്ഞഴുകി. ആയിരക്കണക്കിന് വാഴകൾ കനത്ത കാറ്റിൽ ഒടിഞ്ഞുവീണു. ഇതിൽ പകുതിവളർച്ചയെത്തിയ വാഴക്കുലകളും ഉണ്ടായിരുന്നു. വെള്ളം കെട്ടിനിന്ന സ്ഥലങ്ങളിലെ വാഴകൾ വേരുകൾ ചീഞ്ഞ് ഒടിഞ്ഞുവീണു. ഇക്കുറി ഓണത്തിന് ഒരിടത്തും നാടൻ പച്ചക്കറികൾ ലഭിക്കാത്ത അവസ്ഥയായി. കൃഷിഭവനുകളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ കുമിഞ്ഞുകൂടുകയാണ്. ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വായ്പയെടുത്ത് കൃഷി നടത്തിയ സ്വയംസഹായ സംഘങ്ങൾ വായ്പ തുക തിരിച്ചടക്കാൻ കഴിയാതെ നട്ടംതിരിയുകയാണ്. കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മാക്കേകടവ്-നേരേകടവ് പാലം: സ്ഥലം ഏറ്റെടുക്കും പൂച്ചാക്കൽ: മാക്കേകടവ്-നേരേകടവ് പാലം നിർമാണത്തിന് മാക്കേകടവിൽ ഏറ്റെടുക്കേണ്ട സ്ഥലം 2013ലെ സ്ഥലം ഏറ്റെടുക്കൽ-പുനരധിവാസ നിയമപ്രകാരം ഏറ്റെടുക്കാൻ ഇതുസംബന്ധിച്ച് ചേർന്ന സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്താണ് ഉന്നതതല യോഗം ചേർന്നത്. മാക്കേകടവിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് ഒരു സെൻറിന് 5,17,000 രൂപ വീതം നേരേത്ത നിശ്ചയിച്ചിരുന്നു. എന്നാൽ, ഇൗ വില കൂടുതലാണെന്നും ഇതുസംബന്ധിച്ച ജില്ലതല അവലോകന സമിതി വീണ്ടും ചേരണമെന്നും അല്ലെങ്കിൽ സർക്കാറിെൻറ പ്രത്യേക അനുമതിപ്രകാരം സ്ഥലം ഏറ്റെടുക്കാമെന്നും മുൻ കലക്ടർ ടി.വി. അനുപമ ഫയലിൽ രേഖപ്പെടുത്തിയിരുന്നു. കലക്ടറുടെ അഭിപ്രായത്തെ തുടർന്നാണ് അതിെൻറ ഉപരിസമിതിയായ സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റിക്ക് വിഷയം വിട്ടത്. ഇൗ തീരുമാനം അനുസരിച്ച് സ്ഥലത്തിെൻറ വില നിയമപ്രകാരം പുനർനിർണയിക്കുമെന്നാണ് വിവരം. സംസ്ഥാനതല തീരുമാനം ജില്ല തലത്തിലേക്ക് എത്തുന്നതോടെ സ്ഥലം ഏറ്റെടുക്കൽ വകുപ്പ് നേതൃത്വത്തിൽ നടപടികൾ തുടങ്ങും. പാലത്തിെൻറ നിർമാണ നടപടി നടത്താമെന്നും ഒരുവർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് നൽകണമെന്നും സ്റ്റേറ്റ് ലവൽ എംപവേർഡ് കമ്മിറ്റി തീരുമാനിച്ചതായി എ.എം. ആരിഫ് എം.എൽ.എ അറിയിച്ചു. ആർ.ഒ പ്ലാൻറ് ഉദ്ഘാടനം മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡിൽ നിർമിച്ച ആർ.ഒ പ്ലാൻറിെൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് നിർവഹിച്ചു. പട്ടികജാതി സമഗ്ര കുടിവെള്ള പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് ആർ.ഒ പ്ലാൻറ് നിർമാണം പൂർത്തീകരിച്ചത്. ദിേനന 8000 ലിറ്റർ ശുദ്ധജലം ഇവിടെനിന്ന് ലഭിക്കും. കെ.വി. മേഘനാദൻ, ജി. ജയതിലകൻ, മനോഹരൻ നന്ദികാട്, എം. ഷഫീഖ്, സി.കെ. ശശി, രേണുക എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.