മൂവാറ്റുപുഴ: ഒരാഴ്ചക്കിടെ രണ്ടുതവണ വെള്ളം കയറിയതോടെ ഇലാഹിയ കോളനി, സ്റ്റേഡിയം കോളനി നിവാസികൾ ദുരിതക്കയത്തിൽ. പ്രദേശത്തെ വീടുകളിൽ വെള്ളം കയറാൻ മൂവാറ്റുപുഴയാർ നിറഞ്ഞുകവിഞ്ഞ് ഒഴുകേണ്ടതില്ല. ശക്തമായ മഴ പെയ്താൽതന്നെ ഈ കോളനികളിൽ വെള്ളമെത്തും. പഴയ ചന്തമാരിയിൽ രൂപപ്പെട്ട കോളനിയിൽ വെള്ളം കയറിയാൽ ഇറങ്ങാൻ ബുദ്ധിമുട്ടാണ്. മൂവാറ്റുപുഴയാറിന് മീറ്ററുകൾക്കപ്പുറത്തുനിന്ന് ആരംഭിച്ച് വാഴപ്പിള്ളിവരെ സ്ഥിതിചെയ്യുന്ന ചന്തമാരിയെന്ന വിശാലമായ പാടശേഖരത്തിെൻറ കുറെഭാഗം രണ്ടുപതിറ്റാണ്ട് മുമ്പ് മണ്ണിട്ടുയർത്തി ഇ.ഇ.സി മാർക്കറ്റും മുനിസിപ്പൽ സ്റ്റേഡിയവും നിർമിച്ചതോടെയാണ് വെള്ളക്കെട്ട് ആരംഭിച്ചത്. ആറ്റുവെള്ളം കയറിയാൽ പെട്ടന്ന് ഇറങ്ങിപ്പോകാൻ കഴിയാത്ത തരത്തിലായിരുന്നു പാടം നികത്തിയത്. ഇതിലെ ഒഴുകുന്ന കീഴ്കാവിൽ തോടിെൻറ വളവ് നിവർത്തിയിരുെന്നങ്കിലും വെള്ളക്കെട്ട് ഒഴിവാകാൻ ദിവസങ്ങളെടുക്കും. വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സൗകര്യം മണ്ണിട്ട് നികത്തിയതുമൂലം നശിച്ചതാണ് കാരണം. കഴിഞ്ഞ ആഴ്ചയുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും വെള്ളം കയറിയത്. തിങ്കളാഴ്ചയോടെയാണ് ഇവിടത്തെ താമസക്കാർ വീട് വൃത്തിയാക്കി താമസം ആരംഭിച്ചത്. രണ്ടാം ദിവസം വീണ്ടും വെള്ളമെത്തിയതോടെ ഇവിടുത്തുകാർ ദുരിതക്കയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.