അക്ഷയപാത്രം പദ്ധതി ഡി.വൈ.എഫ്.ഐ ഏറ്റെടുത്തു

കൂത്താട്ടുകുളം: നഗരസഭയിലെ മുഴുവൻ അംഗൻവാടികളിലെയും അക്ഷയപാത്രം പദ്ധതി ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം മേഖല കമ്മിറ്റി ഏറ്റെടുത്തു. 15 അംഗൻവാടികളിലും സ്ഥാപിച്ച അക്ഷയ പാത്രങ്ങൾ എല്ലാ ദിവസവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ നിറക്കും. പഴങ്ങളും പച്ചക്കറികളും ഉൾെപ്പടെ ഭക്ഷണ പദാർഥങ്ങൾ നിത്യേനെ കുട്ടികൾക്കായി നൽകുന്ന പദ്ധതിയാണ് അക്ഷയപാത്രം. പരിപാടിയുടെ മേഖലതല ഉദ്ഘാടനം ഓലക്കാട് അംഗൻവാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. മേഖല പ്രസിഡൻറ് അമൽ ശശി അധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ്‌, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കേതു സോമൻ, മേഖല സെക്രട്ടറി ബ്രൈറ്റ് മാത്യു, നഗരസഭ കൗൺസിലർ ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.