കടാതി-കാരക്കുന്നം ബൈപാസ്​ നിർമാണം ഉടൻ ആരംഭിക്കണം

മൂവാറ്റുപുഴ: ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന നഗരത്തിൽ വൺേവ ജങ്ഷനിലെ കുരുക്ക് ഒഴിവാക്കാൻ നിർദിഷ്ട കടാതി-കാരക്കുന്നം ബൈപാസി​െൻറ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റും സ്ഥിതിചെയ്യുന്ന കവല നേരേത്തതന്നെ ഗതാഗതക്കുരുക്കിലായിരുന്നു. പുതിയ വ്യാപാര സ്ഥാപനങ്ങൾ കൂടിവന്നതോടെ വൺവേ ജങ്ഷൻ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ഇതുമൂലം മണിക്കൂറുകളോളം യാത്രക്കാർ വലയുന്നു. ബൈപാസ് റോഡ് നിർമിക്കുക എന്നതാണ് ഏക പോംവഴി. രണ്ടര പതിറ്റാണ്ട് മുമ്പ് സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് പോയ ബൈപാസി​െൻറ നിർമാണം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇനിയും ആരംഭിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. സ്ഥലം വിട്ടുനൽകിയവർക്ക് പണം നൽകി റോഡ് നിർമാണം വേഗത്തിലാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണം. മണ്ഡലം പ്രസിഡൻറ് എം.എ. യൂനുസ് അധ്യക്ഷത വഹിച്ചു. നസീർ അലിയാർ, ഇ.എ. നജീബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.