കാറ്റിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു

മൂവാറ്റുപുഴ: ശക്തമായ മഴക്കൊപ്പം വീശിയ കാറ്റ് നാശം വിതച്ചു. മരങ്ങൾ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. തൃക്കളത്തൂർ പനംകുറ്റിയിൽ ജോസി​െൻറ വീട്ടുമുറ്റത്തെ പുളിമരം റോഡിന് കുറുകെ വീണ് എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളൂർക്കുന്നം കാർത്തികഭവനിൽ ചന്ദ്രമതിയമ്മയുടെ വീടിന് മുൻവശത്തെ മതിൽ ഇടിഞ്ഞുവീണ് എൻ.എസ്.എസ് സ്കൂൾ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിറമാടം മേപറമ്പത്ത് അബ്രഹാമി​െൻറ പറമ്പിലെ മരം മറിഞ്ഞുവീണ് പിറവം റോഡിലും ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.