ലൈബ്രറി സന്ദർശിച്ചു

മൂവാറ്റുപുഴ: പായിപ്ര ഗവ. യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും . പായിപ്ര എ.എ. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയിലെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും ഭാരവാഹികൾ സ്വീകരിച്ചു. വിദ്യാർഥികളും അധ്യാപകരും പുസ്തകങ്ങളും ആനുകാലികങ്ങളും പരിശോധിച്ചു. സ്വാതന്ത്ര്യ സമരസേനാനിയായ എ.എം. ഇബ്രാഹിം സാഹിബിനെക്കുറിച്ചും, പി.എൻ. പണിക്കരെകുറിച്ചും ചോദിച്ചറിഞ്ഞശേഷം വിദ്യാർഥികളും അധ്യാപകരും ലൈബ്രറിയിൽ അംഗത്വമെടുത്തു. തുടർന്നുനടന്ന 'വായനയുടെ മാറുന്ന ലോകം' സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എം.കെ. ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് മായാദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി ഗ്രന്ഥശാലരംഗത്ത് പി.എൻ. പണിക്കർ നൽകിയ സേവനങ്ങൾ വിശദീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് നസീമ സുനിൽ, ഇ.എ. ബഷീർ, കെ.ബി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.