സ്വാഗതസംഘം രൂപവത്​കരിച്ചു

മൂവാറ്റുപുഴ: ഗവ. മോഡല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പുതുതായി നിർമിച്ച ഹയർസെക്കൻഡറി ബ്ലോക്കി​െൻറ ഉദ്‌ഘാടനം ആഗസ്റ്റ് പത്തിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. എല്‍ദോ എബ്രഹാം എം.എൽ.എ യുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ . സ്വാഗതസംഘം മുഖ്യ രക്ഷാധികാരികളായി ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, എല്‍ദോ എബ്രഹാം എം.എല്‍.എ, ഉഷ ശശിധരന്‍ (മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍), പി.കെ. ബാബുരാജ്‌ (മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍), പ്രമീള ഗിരീഷ്‌കുമാര്‍ (വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയര്‍പേഴ്‌സണ്‍), എം.എ. സഹീര്‍ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍) എന്നിവരെയും സ്വാഗതസംഘം ചെയര്‍മാനായി വാര്‍ഡ്‌ കൗണ്‍സിലര്‍ ജിനു ആൻറണി മടേയ്‌ക്കലിനെയും ജനറല്‍ കണ്‍വീനറായി ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ വിജി പി.എന്‍. എന്നിവരെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.