ആലപ്പുഴ: ആവലാതികൾ പറയാനെത്തിയ കർഷകത്തൊഴിലാളി സ്ത്രീകൾ ചിരിച്ചുകൊണ്ട് തന്നെ വരവേറ്റപ്പോൾ അരുണാചൽപ്രദേശുകാരനായ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് അദ്ഭുതം. തെൻറ മനസ്സിലെ വികാരം അവരോടു തുറന്നുപറയാൻ അദ്ദേഹം മടിച്ചില്ല. 'ഇത്രയേറെ കഷ്ടനഷ്ടങ്ങൾ നേരിട്ടിട്ടും നിങ്ങളെങ്ങനെ ഇങ്ങനെ ചിരിക്കുന്നു?' ഇംഗ്ലീഷിലുള്ള മന്ത്രിയുടെ പ്രതികരണം കൂടെയുണ്ടായിരുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സ്ത്രീകൾ വീണ്ടും എല്ലാം മറന്ന് ചിരിച്ചു. അതു കണ്ടപ്പോൾ കിരൺ റിജിജുവിനും ചിരിക്കാതിരിക്കാനായില്ല. കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കവെ രോഷാകുലരായ കർഷകർ പരസ്യമായി കയർത്തിരുന്നു. കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ കേന്ദ്രമന്ത്രിമാരായ കണ്ണന്താനത്തിനും റിജിജുവിനുമൊപ്പം ശനിയാഴ്ച ആലപ്പുഴയിൽ വന്നിറങ്ങിയ സുനിൽകുമാർ വീണ്ടും കുട്ടനാട്ടിൽ സന്ദർശനം നടത്തി. പുരുഷന്മാരായ കർഷകർ തന്നോട് ശക്തമായ ഭാഷയിൽ പ്രതികരിെച്ചങ്കിലും സ്ത്രീകൾ കേന്ദ്രമന്ത്രിമാരോട് സൗഹാർദമായി സംസാരിച്ചത് സുനിൽ കുമാറിെനയും അദ്ഭുതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.