കേന്ദ്രസംഘത്തിെൻറ സന്ദർശനം പ്രഹസനം --കെ.വി. തോമസ് കൊച്ചി: കാലവർഷക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രത്തിെൻറ സന്ദർശനം പ്രഹസനമാണെന്ന് കെ.വി. തോമസ് എം.പി. കേന്ദ്രസംഘം ചെല്ലാനം പോലുള്ള പ്രധാനപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാതെ എങ്ങനെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ സന്ദര്‍ശനം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നാട്ടുകാരുടെ കണ്ണിൽപൊടിയിടലാണ് ഇപ്പോൾ നടത്തിയത്. ഈ വിഷയം പാര്‍ലമെൻറില്‍ ഉന്നയിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ അല്‍ഫോൻസ് കണ്ണന്താനം പങ്കെടുക്കണമോയെന്ന് തീരുമാനിേക്കണ്ടത് ബി.ജെ.പിയാണ്. മന്ത്രിസഭയിലെ ഒരാള്‍ക്ക് പ്രധാനമന്ത്രിയെ കാണുന്നതിന് പ്രത്യേക അനുവാദത്തിെൻറ ആവശ്യമില്ലെന്നും കെ.വി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.