മേക്കർ വില്ലേജിന്​​ മേക്കപ്പുമായി 'ടൈ'

കൊച്ചി: കളമശ്ശേരി മേക്കർവില്ലേജിലെ സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക മാർഗനിർേദശം നൽകാൻ സഹകരിക്കുമെന്ന് ദ ഇൻഡ്- യു.എസ് എൻട്രപ്രണേഴ്സ് (ടി.ഐ.ഇ- 'ടൈ'). മേക്കർ വില്ലേജിലെ ഇലക്ട്രോണിക്സ് സ്റ്റാർട്ടപ് സംരംഭങ്ങൾ സന്ദർശിച്ചശേഷം 'ടൈ' കേരള എക്സിക്യൂട്ടിവ് ഡയറക്ടർ റിട്ട. വിങ് കമാൻഡർ കെ. ചന്ദ്രശേഖർ അറിയിച്ചു. മേക്കർ വില്ലേജിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലോകോത്തര നിലവാരമുള്ളതാണെന്ന് മുപ്പതോളം വരുന്ന 'ടൈ' സംഘം വിലയിരുത്തി. മികച്ച ഫണ്ടിങ്ങും സാങ്കേതികവിദ്യയും കൈമുതലുള്ള കമ്പനികൾവരെ പരാജയപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളിൽ കൃത്യമായ മാർഗനിർേദശം ലഭിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പുതിയതും നിലവിലുള്ളതുമായ കമ്പനികൾക്ക് വേണ്ട മാർഗനിർേദശവും സഹകരണവും നൽകുകയെന്നതാണ് 'ടൈ'യുടെ ലക്ഷ്യം. അന്താരാഷ്ട്ര സഹകരണം, ഫണ്ടിങ്, ഇൻകുബേഷൻ, തുടങ്ങിയവയാണ് 'ടൈ'യുടെ പ്രധാന മേഖലകൾ. ''മികച്ച ആശയങ്ങളും അവയുടെ മാതൃകയുമാണ് മേക്കർ വില്ലേജിൽ കാണാനായത്. ഈ രംഗത്തെ വിദഗ്ധരുടെ മാർഗനിർേദശം കൂടിയാകുമ്പോൾ ശോഭനമായ ഭാവിയുണ്ടാകും''-അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻകുബേഷനിൽനിന്ന് വാണിജ്യതലത്തിലേക്ക് മേക്കർ വില്ലേജിലെ സ്റ്റാർട്ടപ് സംരംഭങ്ങളെ എത്തിക്കുന്നതി​െൻറ ശ്രമങ്ങളുടെ ഭാഗമായാണ് 'ടൈ' സന്ദർശനത്തെ കാണുന്നതെന്ന് മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. ഇതിന് ആഭ്യന്തര -അന്താരാഷ്ട്ര തലത്തിൽ മേക്കർ വില്ലേജി​െൻറ സാന്നിധ്യം ഉറപ്പുവരുത്താൻ 'ടൈ'യുമായി സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേക്കർ വില്ലേജിലെ സംരംഭങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മി. ബട്ലറി​െൻറ സ്ഥാപകനും 'ടൈ' ചാർട്ടർ മെംബറുമായ സി.പി. മാമ്മൻ പറഞ്ഞു. സാങ്കേതിക മാർഗനിർേദശമാണ് 'ടൈ'യുടെ പ്രധാനമേഖലയെന്ന് 'ടൈ' സീനിയർ വൈസ് പ്രസിഡൻറ് അജിത് മൂപ്പൻ പറഞ്ഞു. വാണിജ്യ സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിങ് നൽകാൻ കേരള എയ്ഞ്ചൽ നെറ്റ്വർക്ക് തുടങ്ങുന്നുണ്ട്. 'ടൈ' വിവിധ മേഖലയിൽ കഴിവ് തെളിയിച്ച സംരംഭകരുടെ കൂട്ടായ്മയായതിനാൽ കൃത്യമായ മാർഗനിർേദശം നൽകാൻ സാധിക്കും. അതിനപ്പുറത്തേക്ക് ആഭ്യന്തരവും ആഗോളവുമായ സഹകരണം സ്റ്റാർട്ടപ്പുകൾക്ക് ഉറപ്പുവരുത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം Maker Village_TiE
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.