ചേർത്തല: ബിന്ദു പദ്മനാഭൻ തിരോധാന കേസിൽ ഓട്ടോഡ്രൈവറുടെ മൊഴി പ്രകാരം ഒന്നാംപ്രതി സെബാസ്റ്റ്യെൻറ വീടും പരിസരവും കൂടുതൽ പരിശോധനക്ക് വിധേയമാക്കാൻ പൊലീസ് നീക്കം. സെബാസ്റ്റ്യെൻറ പള്ളിപ്പുറത്തുള്ള വീടിനോട് ചേർന്ന പുരയിടത്തിൽ ഏതാനും മാസം മുമ്പ് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് കണ്ടുവെന്നാണ് ഓട്ടോഡ്രൈവർ മൊഴി നൽകിയത്. സ്വന്തം വീട്ടിൽ മാലിന്യം തള്ളിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ വളമായി ലഭിക്കുന്നതിനാലാണ് അനുവദിച്ചതെന്നാണ് സെബാസ്റ്റ്യൻ പറഞ്ഞത്. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവിടെ എക്സ്കവേറ്റർ ഉപയോഗിച്ച് പരിശോധന നടത്തുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം, ബിന്ദു പദ്മനാഭൻ എം.ബി.എ പഠനം നടത്തിയ ചെന്നൈ ഭാരത് കോളജിൽ 1995-96 കാലഘട്ടത്തിലെ സഹപാഠികളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരിൽ ഭൂരിഭാഗവും ബംഗളൂരുവിലെ ഐ.ടി കമ്പനികളിൽ ജോലി ചെയ്യുകയാണ്. ബിന്ദുവിെൻറ മാതാവ് മരിച്ചപ്പോൾ നാട്ടിൽ വന്നതും ബംഗളൂരുവിൽനിന്നുമാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച ബംഗളൂരുവിലെത്തിയ അന്വേഷണ സംഘം ബിന്ദുവിെൻറ സുഹൃത്തുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.