കൊച്ചി: സൈബർ കുറ്റം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെതിരെ നടപടിയെടുക്കുകയോ വിട്ടയക്കുകയോ ചെയ്യാത്തതിനെതിരെ മാതാവിെൻറ ഹേബിയസ് കോർപസ് ഹരജി. തിരുവനന്തപുരം എസ്.െഎ വിളിച്ചുവരുത്തിയശേഷം ആലുവ എസ്.െഎക്ക് കൈമാറിയ മകൻ ഇഅ്ജാസിനെ അന്യായ തടങ്കലിൽ വെച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലപ്പുറം വേങ്ങര സ്വദേശിനി നസീമയാണ് ഹരജി നൽകിയിരിക്കുന്നത്. എസ്.െഎയും സംഘവും ചേർന്ന് തന്നെ ക്രൂരമായി മർദിച്ചതായി കഴിഞ്ഞ ദിവസം സന്ദർശിച്ചപ്പോൾ മകൻ തന്നോട് പറഞ്ഞതായും ഹരജിയിൽ പറയുന്നു. സ്റ്റേഷനിൽ തടങ്കലിലുള്ള മകെൻറ ജീവന് അപായ സാധ്യതയുണ്ടെന്നും കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.