എം.ജി സർവകലാശാല വാർത്തകൾ

എം.ജി ഡിഗ്രി ഏകജാലകം: സമയപരിധി നീട്ടി കോട്ടയം: എം.ജി സർവകലാശാല ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള നാലാം അലോട്ട്മ​െൻറ് ലഭിച്ചവർക്കും ഒന്നും രണ്ടും മൂന്നും അലോട്ട്മ​െൻറുകളിൽ താൽക്കാലിക പ്രവേശനമെടുത്തിരിക്കുന്നവർക്കും സ്ഥിരപ്രവേശനമെടുക്കാനുള്ള സമയപരിധി ജൂലൈ 23ന് വൈകീട്ട് 4.30വരെ നീട്ടി. നാലാം അലോട്ട്മ​െൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ 23ന് വൈകീട്ട് 4.30നകം അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കും. അലോട്ട്മ​െൻറ് ലഭിച്ച എസ്.സി/എസ്.ടി വിഭാഗം ഒഴികെയുള്ള താൽക്കാലിക പ്രവേശനം എടുത്തവരുൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മ​െൻറ് ലഭിച്ച കോളജുകളിൽ 23ന് വൈകീട്ട് 4.30ന് മുമ്പ് സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മ​െൻറ് റദ്ദാക്കപ്പെടും. ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകൾ 18ന് ആരംഭിച്ചു. എം.ജി ഡിഗ്രി ഏകജാലകം: എസ്.സി, എസ്.ടി പ്രത്യേക അലോട്ട്മ​െൻറ് എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള സ്പെഷൽ അലോട്ട്മ​െൻറിന് 23വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മ​െൻറിൽ പ്രവേശനം ലഭിച്ചവർ ഉൾെപ്പടെ എല്ലാ വിഭാഗം എസ്.സി/എസ്.ടി അപേക്ഷകർക്കും വേണ്ടി സ്പെഷൽ അലോട്ട്മ​െൻറ് നടത്തും. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മ​െൻറിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മ​െൻറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകം ഫീസൊടുക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പറും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. സ്പെഷൽ അലോട്ട്മ​െൻറ് ലിസ്റ്റ് ജൂലൈ 26ന് പ്രസിദ്ധീകരിക്കും. പ്രത്യേക അലോട്ട്മ​െൻറ് സ്പോട്ട് അലോട്ട്മ​െൻറല്ല. എം.ജി പി.ജി ഏകജാലകം: അവസാന തീയതി 23 എം.ജി സർവകലാശാല ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മ​െൻറ് ലഭിച്ചവർക്ക് കോളജുകളിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 23ന് വൈകീട്ട് 4.30വരെ നീട്ടി. ഒന്നാംഘട്ട അലോട്ട്മ​െൻറ് ലഭിച്ച അപേക്ഷകർ ഓൺലൈൻ പേമ​െൻറ് ഗേറ്റ്വേ വഴി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് ജൂലൈ 23ന് വൈകീട്ട് 4.30ന് മുമ്പ് അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം. ജൂലൈ 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മ​െൻറിലേക്ക് ഇവരെ പരിഗണിക്കില്ല. പി.ജി മൂല്യനിർണയ ക്യാമ്പുകൾ 27, 28 തീയതികളിൽ 2018 ജൂലൈ 18 മുതൽ 21വരെ ആലുവ യു.സി കോളജ്, പാലാ അൽഫോൻസ കോളജ്, തിരുവല്ല മാർത്തോമ കോളജ് എന്നീ കേന്ദ്രങ്ങളിൽ നടത്താനിരുന്ന ഒന്നും നാലും സെമസ്റ്റർ പി.ജി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂലൈ 27, 28 തീയതികളിലേക്ക് മാറ്റി. പി.ജി കോഴ്‌സുകളുള്ള എല്ലാ കോളജുകളിലെയും മുഴുവൻ അധ്യാപകരും ക്യാമ്പുകളിൽ പങ്കെടുക്കുന്നത് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. പരീക്ഷഫലം 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് (റഗുലർ/സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് ഒന്നുവരെ അപേക്ഷിക്കാം. ബി.എസ്സി നഴ്സിങ് സൂക്ഷ്മ പരിശോധന 2017 ഡിസംബറിൽ നടന്ന ഒന്നാം വർഷ ബി.എസ്സി നഴ്സിങ് പരീക്ഷയുടെ സൂക്ഷ്മ പരിശോധനക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തിരിച്ചറിയൽ രേഖകൾ സഹിതം ജൂലൈ 24 മുതൽ 26 വരെ തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലുള്ള ഇ.ജെ 3 സെക്ഷനിൽ (റൂം നമ്പർ 226) ഹാജരാകണം. സംവരണ സീറ്റ് ഒഴിവ് എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ 2018-19 അധ്യയന വർഷത്തെ എം.എ പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോഴ്സിലേക്ക് എസ്.സി വിഭാഗത്തിൽ ഓരോ സീറ്റ് വീതവും പൊളിറ്റിക്സ്-പബ്ലിക് പോളിസി ആൻഡ് ഗവേഷണൻസിന് എസ്.സി/എസ്.ടി വിഭാഗത്തിന് ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം നിശ്ചിത യോഗ്യതയുള്ള ഇൗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ ജൂലൈ 23ന് രാവിലെ 11ന് അസ്സൽ രേഖകളുമായി പഠനവകുപ്പിൽ ഹാജരാകണം. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തുന്ന ദ്വിവത്സര മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മ​െൻറ് പ്രോഗ്രാമിലേക്ക് എസ്.സി/എസ്.ടി വിഭാഗങ്ങളിൽ രണ്ട് വീതം സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായ വിദ്യാർഥികൾ വെള്ളിയാഴ്ച രാവിലെ 11ന് അസ്സൽ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0481-2732922. വാക്-ഇൻ ഇൻറർവ്യൂ എം.ജി സർവകലാശാല ഡിപ്പാർട്മ​െൻറ് ഓഫ് ലൈഫ് ലോങ് ആൻഡ് എക്സ്റ്റൻഷനിലെ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അസിസ്റ്റൻറ് കം ലൈബ്രേറിയൻ തസ്തികയിലേക്ക് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വാക്-ഇൻ ഇൻറർവ്യൂ നടത്തും. അംഗീകൃത സർവകലാശാല ബിരുദവും ബി.എൽ.ഐ.സിയും ഡി.സി.എ/പി.ജി.ഡി.സി.എ യോഗ്യതയുള്ളതും 2018 ജനുവരി ഒന്നിന് 35 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഡിപ്പാർട്മ​െൻറ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷനിൽ ഉച്ചക്ക് ഒന്നിന് മുമ്പ് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0481-2731560, 2731724.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.