കൊച്ചി: കോലഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് . കോടതിയുടെ റെക്കോര്‍ഡ്റൂമില്‍ നിന്ന് പഴയ ഹരജികള്‍ക്കൊപ്പം സമര്‍പ്പിച്ച സ്റ്റാമ്പുകള്‍ ഇളക്കിയെടുത്ത് കോടതിയിലെത്തുന്ന കക്ഷികള്‍ക്ക് അനധികൃതമായി വില്‍ക്കുകയാണെന്നാരോപിച്ച് ഐക്കരനാട് കെല്‍സ വളൻറിയർ എം.കെ. വേലായുധനാണ് രംഗത്തെത്തിയത്. കോടതി ജീവനക്കാരിയാണ് തിരിമറിക്കുപിന്നില്‍. കോടതിയിലെ അഭിഭാഷക ഗുമസ്തയായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നും വേലായുധന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. റെക്കോര്‍ഡ്റൂമില്‍ കടന്ന് പഴയ ഹരജികളുടെ പേപ്പറില്‍ ഒട്ടിച്ചിരുന്ന 15 രൂപയുടെ സ്റ്റാമ്പുകളാണ് ഇവര്‍ ഇളക്കിയെടുത്ത് വിറ്റത്. കേസുകളില്‍ ഹരജികള്‍ തീര്‍പ്പാക്കുമ്പോള്‍ ഈ സ്റ്റാമ്പുകളുടെ മുകളില്‍ സീല്‍ പതിപ്പിക്കണമെന്നുണ്ട്. എന്നാല്‍, ഇങ്ങനെ സീല്‍ പതിപ്പിക്കാന്‍ വിട്ടുപോയ പേപ്പറുകളില്‍നിന്നാണ് സ്റ്റാമ്പ് മോഷ്ടിച്ചത്. കഴിഞ്ഞ ജൂണിൽ കോടതിയിൽ നടന്ന പെറ്റിക്കേസ് അദാലത്തില്‍ പരാതി തീര്‍പ്പാക്കാന്‍ എത്തിയ കക്ഷികള്‍ക്കാണ് സ്റ്റാമ്പ് മറിച്ചുവിറ്റത്. തിരിമറി ശ്രദ്ധയില്‍പ്പെട്ട മജിസ്‌ട്രേറ്റ് ജീവനക്കാരിയെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്നാല്‍, ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അഴിമതി ചൂണ്ടിക്കാട്ടി ഹൈകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും വേലായുധന്‍ ആരോപിച്ചു. നിയമസംവിധാനത്തിനുള്ളില്‍ നടന്ന കുറ്റകൃത്യമായതുകൊണ്ടുതന്നെ കാരണക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.