ഹരിപ്പാട്: അപ്പർ കുട്ടനാട്ടിൽ പെയ്ത്ത്വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും കിഴക്കൻ വെള്ളത്തിെൻറ വരവ് കുറഞ്ഞിട്ടില്ല. ഇതേതുടർന്ന് മാറ്റി പാർപ്പിക്കുന്നവർക്കുള്ള ക്യാമ്പിെൻറ എണ്ണം 38നിന്ന് 58 ആക്കി. ആകെ 1784 ആളുകളാണ് ക്യാമ്പിലുള്ളതെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ചെറുതന, വീയപുരം പ്രദേശങ്ങളിലാണ് കിഴക്കൻ വെള്ളത്തിെൻറ കയറ്റമുള്ളത്. പലരും വീടുകളിൽനിന്നും ക്യാമ്പുകളിലേക്ക് വരാൻ മടിക്കുന്നുണ്ട്. വിലപ്പെട്ട സാധനങ്ങൾ പലതും വീട്ടിൽ ഉപേക്ഷിക്കാനുള്ള വൈമനസ്യമാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.