കുളം കവിഞ്ഞ് വളർത്ത് മീനുകൾ പാടത്തേക്ക്: നാട്ടുകാർക്ക് ചാകര

കൂത്താട്ടുകുളം: കനത്ത മഴയിൽ വെള്ളം പൊങ്ങിയ ഒലിയപ്പുറം നെടുംപുറം പാടത്ത് മീൻ കയറി. പാടശേഖരത്തിന് സമീപത്തെ സ്വകാര്യ വ്യക്തികൾ മത്സ്യകൃഷി ചെയ്തിരുന്ന കുളത്തിൽ നിന്നാണ് മീനുകൾ പാടത്തെത്തിയത്. ചക്കാലയ്ക്കൽ സ്കറിയ, നിരപ്പേൽ ശശി എന്നിവർ കൂട്ടായി കൃഷി ചെയ്തിരുന്ന കുളത്തിൽനിന്ന് ഏകദേശം നാല് ലക്ഷം രൂപയുടെ മത്സ്യം നഷ്്ടമായെന്ന് ഇരുവരും പറഞ്ഞു. വെള്ളം പൊങ്ങി മീനുകൾ പാടത്ത് കേറിയ, വിവരമറിഞ്ഞ് രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് ചൂണ്ടയുമായി എത്തിച്ചേർന്നത്. ചൂണ്ടയിട്ടവരിൽ ഭൂരിഭാഗം ആളുകൾക്കും തിലോപ്പിയ മീനുകൾ ലഭിച്ചു. പിരാന, ഗ്രാസ് കാർപ്, നൈലൂട്ടിക, ഗൗര, എന്നീ മത്സ്യ ഇനങ്ങളും സർക്കാറി​െൻറ പദ്ധതിയിൽനിന്ന് ലഭിച്ച 4000 റോഹ മത്സ്യക്കുഞ്ഞുങ്ങളുമാണ് കുളത്തിലുണ്ടായിരുന്നത്. വെള്ളം ഇറങ്ങുമ്പോൾ മെഷീൻ ഉപയോഗിച്ച് മത്സ്യങ്ങളെ തിരിച്ച് കുളത്തിൽ കയറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൃഷി ഉടമകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.