അമ്പലപ്പുഴ: ആഡംബര കപ്പലുമായെത്തിയ ബാർജ് നീര്‍ക്കുന്നം കടല്‍ത്തീരത്തടിഞ്ഞു. തിങ്കളാഴ്ച രാവിലെ എേട്ടാടെയാണ് കപ്പലും സ്പീഡ് ബോട്ടും കയറ്റിവന്ന കൂറ്റന്‍ ബാർജ് നീര്‍ക്കുന്നം മാധവമുക്കിന് തെക്കുഭാഗത്തെ തീരത്തടിഞ്ഞത്. കൊളംബോയിൽനിന്ന് നിർമാണം പൂർത്തിയാക്കിയശേഷം അബൂദബി തീരത്തേക്ക് പോകുകയായിരുന്ന ബാർജാണ് നിയന്ത്രണം തെറ്റി തീരത്തെത്തിയത്. കപ്പലുമായി ബാർജിനെ ബന്ധിപ്പിച്ചിരുന്ന കൂറ്റന്‍ വടം പൊട്ടിയതാണ് അപകടകാരണം. ബാർജിൽ രണ്ടും കപ്പലിൽ ഏഴും ജീവനക്കാരുണ്ട്. ഇവർ സുരക്ഷിതരാണെന്ന് കപ്പൽ ഏജൻസി അധികൃതർ അറിയിച്ചു. ബാർജുമായി ബന്ധം വിച്ഛേദിച്ച കപ്പൽ പുറംകടലിലാണെന്നും ഇവർ അറിയിച്ചു. വൈകീട്ട് 5.30ഓടെ കൊച്ചിയിൽനിന്നെത്തിയ നാവികസേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഏജൻസി അധികൃതർ ബാർജിലെ ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ടു. ഇവരെ കരക്കെത്തിക്കാൻ നിയമതടസ്സം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ബാർജ് ഇവിടെനിന്ന് നീക്കാൻ ശ്രമം ആരംഭിച്ചതായി കപ്പൽ കമ്പനി അധികൃതർ അറിയിച്ചു. പുലര്‍ച്ച വാടക്കല്‍തീരത്ത് മത്സ്യത്തൊഴിലാളികളാണ് തീരത്തുനിന്ന് അകലെ ബാർജ് ഒഴുകിയെത്തുന്നത് കണ്ടത്. ശക്തമായ കാറ്റില്‍ അമ്പലപ്പുഴ പടിഞ്ഞാറ് കടലില്‍ കണ്ട ബാർജ്മണിക്കൂറുകള്‍ക്കുള്ളില്‍ നീര്‍ക്കുന്നം തീരത്തെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തോട്ടപ്പള്ളിയില്‍നിന്ന് കോസ്റ്റൽ പൊലീസും അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തി. കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരെ വിവരമറിയിച്ചു. ബാർജിലുണ്ടായിരുന്ന കൂറ്റന്‍ബോട്ടില്‍ അല്‍ഫത്താന്‍- 10 അബൂദബി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഐ.എം.ഒ 9841770 എന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കപ്പലിെൻറ രജിസ്‌ട്രേഷന്‍ നമ്പരാണെന്ന് കരുതുന്നു. തീരത്തടിഞ്ഞ ബാർജ് കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.