നെഹ്​റു ട്രോഫി: രജിസ്‌ട്രേഷൻ ഇന്ന്​ തുടങ്ങും

ആലപ്പുഴ: ആഗസ്റ്റ് 11ന് പുന്നമടക്കായലിൽ നടക്കുന്ന 66ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ തിങ്കളാഴ്ച തുടങ്ങും. ജൂലൈ 25വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫിസിൽ രജിസ്റ്റർ ചെയ്യാം. വള്ളങ്ങളും ക്ലബ് ഉടമകളും നിശ്ചിതഫീസടച്ച് രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ ഫോറം ഓഫിസിൽ ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ എല്ലാ തുഴച്ചിൽകാരുടെയും പട്ടികയും, പാസ്‌പോർട്ട് വലുപ്പമുള്ള രണ്ടു ചിത്രങ്ങൾ, തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ് എന്നിവ രജിസ്‌ട്രേഷൻ സമയത്ത് നൽകണം. ഇവ ഹാജരാക്കാത്ത വള്ളങ്ങളുടെ രജിസ്‌ട്രേഷൻ അനുവദിക്കില്ല. നെഹ്റുട്രോഫി ടിക്കറ്റ് വാങ്ങാം ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ടിക്കറ്റുകൾ ജില്ലയിൽ പരമാവധി ഇടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ വഴിയും ഡി.ടി.പി.സി ഓഫിസ് വഴിയും ടിക്കറ്റ് ലഭ്യമാണ്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട,് മലപ്പുറം ജില്ലകളിലെ കലക്ടറേറ്റ് വഴിയും ഡി.ടി.പി.സി, കോമേഴ്സ്യൽ ടാക്സസ്, ആർ.ടി.ഒ. ഓഫിസുകൾ വഴിയും ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഇനിപ്പറയുന്നു: ടൂറിസ്റ്റ് ഗോൾഡ് (ഒരാൾക്ക് പ്രവേശനം) 3000 രൂപ, ടൂറിസ്റ്റ് സിൽവർ(ഒരാൾക്ക് പ്രവേശനം) 2000രൂപ, റോസ് കോർണർ(രണ്ടു പേർക്ക് പ്രവേശനം) ആയിരംരൂപ, റോസ് കോർണർ (ഒരാൾക്ക് പ്രവേശനം) 600രൂപ, വിക്ടറി ലെയിൻ( ഒരാൾക്ക് പ്രവേശനം) 400രൂപ, ഓൾ വ്യൂ (ഒരാൾക്ക് പ്രവേശനം) 300 രൂപ, ലെയ്ക്ക് വ്യൂ ഗോൾഡ് (ഒരാൾക്ക് പ്രവേശനം) 200രൂപ, ലോൺ (ഒരാൾക്ക് പ്രവേശനം) 100 രൂപ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.