ആലപ്പുഴ നഗരം വെള്ളത്തിൽ

ആലപ്പുഴ: ഞായറാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ ശക്തമായ മഴ നഗരത്തെ വെള്ളത്തിലാക്കി. പല സ്ഥലങ്ങളും വെള്ളക്കെട്ടിലായി. റോഡുകളിൽ ഒാടകളിലെ ജലം നിറഞ്ഞൊഴുകി. 15ഒാളം മരങ്ങൾ പലഭാഗങ്ങളിലായി വീണു. 12ഒാളം വൈദ്യുതി കമ്പികൾ പൊട്ടി മണിക്കൂറുകൾ വൈദ്യുതി തടസ്സപ്പെട്ടു. ആലിശേരി കോളനി, ചാത്തനാട്, വഴിച്ചേരി എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലാണ് െവള്ളക്കെട്ട് രൂപപ്പെട്ടത്. നഗരത്തിലെ ഒട്ടുമിക്ക ഇടറോഡുകളിലും മുട്ടിനുതാഴെ വരെയുള്ള വെള്ളം നീന്തിക്കടക്കേണ്ട അവസ്ഥയാണ്. പ്രധാനപ്പെട്ട പല റോഡുകളിലും പകുതിയോളം വെള്ളം കയറി. സ്റ്റേഡിയം, കലക്ടറേറ്റ് ഭാഗങ്ങളിലെ റോഡുകൾ ഉൾപ്പെടെ പലയിടത്തും ഒാടകൾ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. ഇത് വാഹനങ്ങൾക്കും കാൽനടക്കാർക്കുമടക്കം അപകട ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.