മോഴ ബിനുവിന് 10വർഷം കഠിനതടവ്​

ചെങ്ങന്നൂർ: കുപ്രസിദ്ധ കുറ്റവാളി മോഴ ബിനുവിന് 10 വർഷം കഠിനതടവ്. ചെങ്ങന്നൂർ പാണ്ടനാട് കീഴ്വൻമഴി കണ്ടത്തിൽപറമ്പിൽനിന്ന് തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം കല്ലിശ്ശേരി വീട്ടിൽ വാടകക്ക് താമസിക്കുന്ന മോഴ ബിനു എന്ന മനോജിനെ (45) ചെങ്ങന്നൂർ അസി. സെഷൻസ് കോടതി ജഡ്ജി ഡി. സുധീറാണ് 10വർഷം കഠിന തടവും ഒന്നും രണ്ടും വാദികൾക്ക് അരലക്ഷം രൂപ വീതം നൽകാനും ഉത്തരവിട്ടത്. കൂട്ടുപ്രതികളായ രണ്ടുപേർക്ക് നാലുവർഷം വീതം തടവുശിക്ഷ വിധിച്ചു. അസി. സെഷൻസ് കോടതിയുടെ പരമാവധി ശിക്ഷയാണിത്. 2007 ഏപ്രിൽ 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. എം.സി റോഡിൽ തിരുവൻവണ്ടൂർ പ്രാവിൻകൂടിന് വടക്കുവശത്താണ് ആക്രമണവും കവർച്ചയും നടന്നത്. മോഴ ബിനുവി​െൻറ നേതൃത്വത്തിലെ ആറംഗ സംഘം മാരകായുധങ്ങളുമായി കോട്ടയം പുത്തനങ്ങാടി കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ അജിത്ത്, ഭാര്യ ലാലി എന്നിവരെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ച് 1.14 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ചെങ്ങന്നൂർ സി.െഎ ആയിരുന്ന ടി.വി. ബെഞ്ചമിനാണ് കേസെടുത്തത്. സമാനരീതിയിലെ കവർച്ചകൾ സംഘം മുമ്പും നടത്തിയിരുന്നു. സംഘം നടത്തിയ സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളിലടക്കം മാനക്കേട് ഭയന്ന് പലരും പൊലീസിനെ സമീപിച്ചിരുന്നില്ല. 2007 മേയ് 14ന് പുലർച്ച 3.50ന് മാവേലിക്കര-കോഴഞ്ചേരി റോഡിൽ ചെറിയനാട് കൊല്ലകടവ് പാലത്തിൽ വെച്ചാണ് ബിനുവും സംഘവും മാരകായുധങ്ങളുമായി അന്നത്തെ വെൺമണി എസ്.ഐ ജോസ് മാത്യുവി​െൻറ പിടിയിലായത്. മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. ആയുധ നിരോധന നിയമപ്രകാരമുള്ള കേസിൽ ബിനുവിന് മൂന്നുവർഷം തടവുശിക്ഷയും ഈ കോടതിതന്നെ വിധിച്ചിരുന്നു. ഇതുകൂടാതെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരമുള്ള മറ്റൊരു കേസും ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാപന സ്വഭാവമുള്ള അനവധി കേസുകൾ പത്തനംതിട്ട കോടതിയിൽ നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.