'വീ കെയർ' ഒരുമാതൃകയാണ്

ആലപ്പുഴ: ഒരുവർഷം മുമ്പാണ് ശരത്ത് ഒരു അപകടം നേരിൽ കണ്ടത്. അവിടെ വേദനകൊണ്ട് പുളയുന്ന മനുഷ്യ​െൻറ മുഖം അവനെ നാളുകൾ അലട്ടി. അന്ന് തനിക്കയാളെ സഹായിക്കാൻ കഴിഞ്ഞിെല്ലന്ന സങ്കടമാണ് കൂട്ടുകാരുമൊത്ത് വീ കെയർ എന്ന സംഘടനക്ക് രൂപംനൽകാൻ കാരണം. സംഘടന ഒരുവർഷം പിന്നിടുേമ്പാൾ കുറച്ചുജീവിതങ്ങൾക്ക് താങ്ങാകാൻ കഴിഞ്ഞതി​െൻറ സമാധാനത്തിലാണ് ശരത്തും കൂട്ടുകാരും. ആലപ്പുഴ നസ്രത്ത് ഭവനിലെ അശരണരായ അമ്മമാർക്ക് ഭക്ഷണവും പരിചരണവും നൽകിയാണ് വീ കെയർ പ്രവർത്തനം തുടങ്ങിയത്. പിന്നീട് അട്ടപ്പാടിയിലെ ആദിവാസിമേഖലയിലെ കുട്ടികൾക്ക് ലൈബ്രറി തുടങ്ങാൻ 500 പുസ്തകവും 30 സ്കൂൾ കിറ്റും നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിന് 'ഒരു രൂപ' കാമ്പയിൻ നടത്തി. 16 പേരുമായി തുടങ്ങിയ സംഘത്തിൽ ഇന്ന് 50 വിദ്യാർഥികൾ അടക്കം 58 പേരുണ്ട്. സംഘടനയുടെ ഒന്നാം വാർഷികം വൈ.എം.സി.എ ഹാളിൽ 21ന് രാവിലെ 11ന് ആരംഭിക്കും. നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കലവൂർ എൻ. ഗോപിനാഥി​െൻറ സ്മരണക്ക് അദ്ദേഹത്തി​െൻറ ഭാര്യ ടി.കെ. പങ്കിയും വീ കെയറും ചേർന്ന് ഏർെപ്പടുത്തിയ പ്രഥമ സ്മൃതിപുരസ്കാരം ഫാ. ഫ്രാൻസിസ് കുരിശിങ്കലിന് സമർപ്പിക്കും. തുടർന്ന് രണ്ടുപേർക്ക് വീൽ ചെയർ വിതരണം ചെയ്യും. സംഘടനയുടെ തീം സോങ് പ്രകാശനം കലാമണ്ഡലം ഗണേശൻ നിർവഹിക്കും. നടി സാധിക വേണുഗോപാൽ, നടൻ നെൽസൺ ശൂരനാട് തുടങ്ങിവർ മുഖ്യാതിഥിയായി പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് അരുൺ ജിനു ജോൺ, സെക്രട്ടറി ശരത്ത് ശശിധരൻ, ൈവസ് പ്രസിഡൻറ് ജസ്റ്റിൻ പീറ്റർ, ട്രഷറർ ഹരി കൃഷ്ണൻ, വനിത കമ്മിറ്റി ജോയൻറ് സെക്രട്ടറി അനിറ്റ് നിർമല തുടങ്ങിയവർ പെങ്കടുത്തു. നെഹ്റു േട്രാഫി വള്ളംകളി: ഓഫിസ് ഉദ്ഘാടനം ചെയ്തു ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 66ാമത് നെഹ്റു േട്രാഫി വള്ളംകളിയുടെ സ്വാഗതസംഘം ഓഫിസ് റവന്യൂ ഡിവിഷനൽ ഓഫിസ് അങ്കണത്തിൽ കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ആർ.ഡി ഓഫിസിനോട് ചേർന്ന കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുക. ആദ്യ ടിക്കറ്റ് വിൽപനയും കലക്ടർ നിർവഹിച്ചു. മൈ ട്രിപ് ഹൗസ് ബോട്ട് ഉടമ നിയാസ് യൂനുസിന് ആദ്യ ടിക്കറ്റ് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി വി.ആർ. കൃഷ്ണ തേജ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എസ്.എം. ഇക്ബാൽ, എം.വി. അൽത്താഫ്, ജോസഫ് വല്യായിക്കൽ, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഹരൺബാബു, ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ്, ഡി.ടി.പി.സി സെക്രട്ടറി മാലിൻ, അമ്പലപ്പുഴ തഹസിൽദാർ ആശ സി. എബ്രഹാം, അബ്ദുൽ സലാം ലബ്ബ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.