ചെങ്ങന്നൂര്‍: മുളക്കുഴ പിരളശ്ശേരി നികരുംപുറത്ത് പ്രവർത്തിക്കുന്ന സ്‌നേഹധാര അഭയഭവനെതിരെ സ്വകാര്യവ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ എല്ലിൻകഷണങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. സ്‌നേഹധാരയിലെ ചാണകക്കുഴികളില്‍ മൃതശരീരങ്ങള്‍ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍, ഇവ പശുവിെൻറയോ മറ്റ് മൃഗങ്ങളുടേതോ ആണെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ അന്വേഷണത്തിെൻറ ഭാഗമായാണ് ഫോറന്‍സിക് പരിശോധന. ചെങ്ങന്നൂര്‍ ഇടനാട് എബനേസര്‍ വീട്ടില്‍ പ്രദീപ് കോശിയായിരുന്നു പരാതിക്കാരന്‍. സ്‌നേഹധാരയില്‍ അന്തേവാസികള്‍ക്ക് പീഡനവും സംരക്ഷണമില്ലായ്മയും അനുഭവപ്പെടുന്നതായി പരാതിക്കാരന്‍ പറയുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സി.ഐ എം. ദിലീപ്ഖാെൻറ നേതൃത്വത്തിലായിരുന്നു മൂന്നുദിവസം നീണ്ട റെയ്ഡ്. സ്നേഹധാര പ്രവർത്തിക്കുന്നതും കെട്ടിടം നിർമിച്ചതും പഞ്ചായത്തിെൻറ അനുമതിയോടെ അല്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അഭയഭവനെക്കുറിച്ച് പരാതി ലഭിച്ചിരുന്നെന്നും ഉന്നയിച്ച പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അന്വേഷണം ആവശ്യമുണ്ടെന്നും ഇതിന് പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് സബ്കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ അന്തേവാസികളുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പഞ്ചായത്ത് പരിശോധനകൾ നടത്താറില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു. മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; വീടുകൾ തകർന്നു ഹരിപ്പാട്: കനത്ത മഴയിൽ അപ്പർകുട്ടനാട് മേഖലകളും കാർത്തികപ്പള്ളി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. രണ്ട് വീട് ഭാഗികമായി തകർന്നു. ഇടറോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ചെറുതന പാണ്ടി വാര്യത്ത് പോച്ചയിൽ അബ്ദുല്ലക്കുട്ടി, ആനാരി പുത്തൻപുരക്കൽ രത്നമ്മ എന്നിവരുടെ വീടുകളാണ് മരം വീണ് ഭാഗികമായി തകർന്നത്. വീട്ടുകളുടെ തകർച്ചയിൽ 1,20,000 രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ അധികൃതർ പറഞ്ഞു. വീയപുരം, ചെറുതന, കരുവാറ്റ, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, പത്തിയൂർ, കൃഷ്ണപുരം, മുതുകുളം, ചേപ്പാട് തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളക്കെട്ടായത്. ഇടറോഡുകൾ പലതും അരപ്പൊക്കം വെള്ളത്തിലായത് കാരണം സഞ്ചാരയോഗ്യമല്ല. വെള്ളം ഒഴിഞ്ഞുപോകാനിടമില്ലാതെ വീടുകൾക്ക് ചുറ്റും കെട്ടിക്കിടക്കുകയാണ്. കിഴക്കൻ വെള്ളത്തിെൻറ വരവിന് ശക്തി കുറഞ്ഞതിനാൽ ആശങ്കക്കിടയില്ല. വരുംദിവസങ്ങളിൽ മഴ കനത്താൽ സ്ഥിതിഗതികൾ ഏറെ ബുദ്ധിമുട്ടിലാകും. അത്തരം സാഹചര്യങ്ങളെ നേരിടാൻ താലൂക്ക് ഒാഫിസ് അധികൃതർ നടപടി സ്വീകരിച്ചുവരുകയാണെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.