അരൂർ: പുതുതായി ലഭിക്കുന്ന റേഷൻകാർഡിൽ അപാകതകളേറെ. നേരത്തേ ബി.പി.എൽ പട്ടികയിലായിരുന്ന പല കുടുംബങ്ങളും പൊതുവിഭാഗത്തിലുള്ളവരായി. ഇവരെല്ലാം നിർധന കുടുംബങ്ങളാണ്. അരൂർ വൈക്കത്തുപറമ്പിൽ വാസു (74), ഭാര്യ സരോജിനി (72) എന്നിവർ ഹൃദ്രോഗികളാണ്. സരോജിനി ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം പുലർത്തുന്നത്. ബി.പി.എൽ പട്ടികയിലായിരുന്നപ്പോൾ മാസം 20 കിലോ അരി കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് വെള്ളനിറത്തിലുള്ള (പൊതുവിഭാഗം) കാർഡ് ലഭിച്ചപ്പോൾ അളവ് നാല് കിലോയായി ചുരുങ്ങിയെന്ന് സരോജിനി പറഞ്ഞു. സപ്ലൈ ഓഫിസർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. രോഗികളും അവിവാഹിതരുമായ നാല് സ്ത്രീകൾ മാത്രം താമസിക്കുന്ന കുടുംബവും പുതിയ കാർഡ് ലഭിച്ചപ്പോൾ പൊതുവിഭാഗത്തിലായി. അരൂർ തൊഴുത്തുങ്കൽ റീത്തയും മൂന്ന് സഹോദരിമാരുമടങ്ങുന്നതാണ് കുടുംബം. സപ്ലൈ ഓഫിസ് ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കാർഡ് ഉടമകൾ പറയുന്നു. അമ്പലപ്പുഴ റെയിൽവേ ട്രാക്ക്-പൂത്തറ റോഡ് ഉദ്ഘാടനം ചെയ്തു അമ്പലപ്പുഴ: തെക്ക് പഞ്ചായത്തിലെ നവീകരിച്ച റെയിൽവേ ട്രാക്ക്-പൂത്തറ റോഡ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും സമയബന്ധിതമായി പൂർത്തിയാക്കാനായത് ജനപ്രതിനിധികളുടെ കൂട്ടായ പ്രവർത്തനത്തിെൻറ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തിൽ ഇനിയും ഏറ്റെടുക്കാത്ത റോഡുകളുടെ പട്ടിക നൽകിയാൽ ആസ്തി വികസന ഫണ്ടിൽനിന്ന് തുക അനുവദിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭബാലൻ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എൻജിനീയർ വി. വിനു, അസി. എൻജിനീയർ ബ്രൂസൻ എന്നിവർ സംസാരിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് പൂത്തറ റോഡ് നവീകരിച്ചത്. അരൂരിൽ ബസ് സ്റ്റോപ്പുകൾ വെള്ളക്കെട്ടിൽ അരൂർ: അരൂരിലെ എല്ലാ ബസ് സ്റ്റോപ്പുകളും വെള്ളക്കെട്ടിൽ. അരൂർ പള്ളി, അരൂർ ക്ഷേത്രം എന്നിവിടങ്ങളാണ് പ്രധാന സ്റ്റോപ്പുകൾ. ക്ഷേത്രത്തിന് സമീപത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന സ്റ്റോപ്പിൽ കാത്തുനിൽപ് പുരയുണ്ട്. പക്ഷേ, വെള്ളക്കെട്ട് രൂക്ഷമാണ്. അഴുക്കുവെള്ളത്തിൽ നീന്തി വേണം ബസിൽ കയറാൻ. പള്ളി സ്റ്റോപ്പിൽ കാത്തുനിൽപ് പുരക്ക് സമീപം ബസ് നിർത്തില്ല. അതിനാൽ മഴയത്തുനിന്നാണ് ബസിൽ കയറുന്നത്. ഇവിടെ മുട്ടറ്റം വെള്ളവുമാണ്. അരൂക്കുറ്റി ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്ഥലവും വെള്ളത്തിലാണ്. കുട്ടികളും രോഗികളും പ്രായമായവരുമായ യാത്രക്കാരാണ് വെള്ളക്കെട്ടുമൂലം ഏറെ ക്ലേശിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് ശ്രദ്ധിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.