മാവേലിക്കര: കല്ലുമല റെയില്‍വേ മേൽപാലം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കല്ലുമല തെക്കേ ജങ്ഷനില്‍ പുതിയകാവ്-പള്ളിക്കല്‍ റോഡിെൻറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടര്‍ വി.വി. ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. യു. പ്രതിഭ എം.എല്‍.എ വിശിഷ്ടാതിഥിയായി. നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ഷൈല ലക്ഷ്മണന്‍, വത്സല സോമന്‍, പ്രഫ. വി. വാസുദേവന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് ഉമ്മന്‍, കെ. സുമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരസു സാറ മാത്യു, സി.പി.എം ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍, മുരളി തഴക്കര എന്നിവര്‍ സംസാരിച്ചു. തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. വിശ്വനാഥന്‍ സ്വാഗതവും ഡേവിഡ് കെ. സോളമന്‍ നന്ദിയും പറഞ്ഞു. മന്ത്രി സുധാകരനെ അഭിനന്ദനങ്ങളാൽ മൂടി കൊടിക്കുന്നിൽ മാവേലിക്കര: മന്ത്രി ജി. സുധാകരനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി കൊടിക്കുന്നില്‍ സുരേഷ് എം.പി. പുതിയകാവ്-പള്ളിക്കല്‍ റോഡ് നിർമാണോദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായശേഷം പുതുജീവന്‍െവച്ച വകുപ്പില്‍ സമൂലമായ വിപ്ലവം നടന്നു. മരാമത്തുരംഗത്ത് ആലപ്പുഴ ജില്ലക്കും സംസ്ഥാനത്തിനാകെയും മന്ത്രി വരുത്തിയ മാറ്റം ശ്ലാഘനീയമാണ്. കല്ലുമല മേല്‍പാലത്തിന് പൊതുമരാമത്ത് മുൻഗണന നല്‍കിയത് മാവേലിക്കരയുടെ വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും. മന്ത്രിയുടെ കര്‍ക്കശ നിലപാടുകള്‍കൊണ്ടാണ് എം.സി റോഡില്‍ ഏനാത്ത് പാലം ദ്രുതഗതിയില്‍ യാഥാര്‍ഥ്യമായത്. ജില്ലയില്‍ മുന്‍കാലത്തൊന്നുമില്ലാത്ത വികസനം കൊണ്ടുവരാന്‍ മന്ത്രിക്കായി. പൊതുമരാമത്തിനെ അഴിമതിമുക്തമാക്കിയെന്നും എം.പി പറഞ്ഞു. റോട്ടറി ക്ലബ് പ്രവർത്തന വിശദീകരണയോഗം ഇന്ന് ഹരിപ്പാട്: റോട്ടറി ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങും ജീവകാരുണ്യ പ്രവർത്തന വിശദീകരണ യോഗവും ഞായറാഴ്ച വൈകീട്ട് 6.30ന് ഡാണാപ്പടി എം.സി.എം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു. പ്രതിഭ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ഡിസ്ട്രിക് ജനറൽ സെക്രട്ടറി ഷൈൻകുമാർ മുഖ്യാതിഥിയാകും. 30ാമത് റോട്ടറി പ്രസിഡൻറായി രശ്മി പ്രസാദ് മൂലയിൽ, സെക്രട്ടറിയായി ബീന ജയപ്രകാശ്, ട്രഷററായി മോഹനൻ എന്നിവരാണ് സ്ഥാനാരോഹണം ചെയ്യുന്നത്. വാർത്തസമ്മേളനത്തിൽ രശ്മി പ്രസാദ്, ബീന ജയപ്രകാശ്, ബാബുരാജ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.