അമ്മയുടെ ജീവൻ രക്ഷിക്കാൻ ശരണ്യക്ക്​ സഹായംവേണം

ചാരുംമൂട്: പെറ്റമ്മയുടെ ജീവൻ രക്ഷിക്കാൻ 18കാരി ശരണ്യക്ക് ഉദാരമതികളുടെ സഹായംവേണം. പാലമേൽ എരുമക്കുഴി ഇളയശ്ശേരി വടക്കേതിൽ അമ്മിണി ഭവനിൽ കൊച്ചുമണിയുടെ (49) ജീവൻ നിലനിർത്താനാണ് മകൾ ശരണ്യ സഹായംതേടുന്നത്. ശരണ്യക്ക് ഓർമവെക്കുംമുമ്പേ അച്ഛൻ നാടുവിട്ടു. കൂലിപ്പണിക്കുപോയി കിട്ടുന്ന കാശുകൊണ്ട് മകളെ പ്ലസ് ടു വരെ പഠിപ്പിച്ചു. ഇതിനിടെയാണ് കൊച്ചുമണിക്ക് രോഗം പിടിപെട്ടത്. കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ടി.ബിയാണെന്ന് കണ്ടെത്തി. നാലുവർഷം മരുന്ന് കഴിച്ചെങ്കിലും രോഗം വൃക്കകളെ ബാധിച്ചു. തുടർന്ന് ഒന്നര മാസത്തോളം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ വീട്ടിൽ കഴിയുന്ന കൊച്ചുമണിക്ക് മാസത്തിൽ നാലുതവണ ഡയാലിസിസ് ചെയ്യണം. ദൈനംദിന ചെലവിനുപോലും പണമില്ലാതെ കഷ്ടപ്പെടുന്ന ഈ കുടുംബത്തെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിവന്നത്. കൊച്ചുമണിയുടെ കുടുംബത്തി​െൻറ ദൈന്യത അറിയാവുന്ന നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗം എസ്. രാധികക്കുഞ്ഞമ്മ കൺവീനറായ ചികിത്സ സഹായനിധി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. കൊച്ചുമണി ചികിത്സ സഹായനിധിയുടെ പേരിൽ നൂറനാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നു. നമ്പർ: 22830100013873. െഎ.എഫ്.എസ്.സി കോഡ്: FDRL0002283. കർഷക ഗ്രാമസഭ കാർത്തികപ്പള്ളി: കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന കാർഷിക പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്നതിന് നടപ്പാക്കുന്ന കർഷക ഗ്രാമസഭ കാർത്തികപ്പള്ളി പഞ്ചായത്തിലെ വാർഡുകളിൽ നടന്നു. പത്താം വാർഡ് ഗ്രാമസഭയുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിനു ഷാംജി അധ്യക്ഷത വഹിച്ചു. 11ാം വാർഡ് ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻറ് ജിമ്മി വി. കൈപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എസ്. ശോഭ അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. അല്ലിറാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ആർ. അമ്പിളി അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ കൃഷി ഓഫിസർ ആർ. സുനിൽകുമാർ, കൃഷി അസിസ്റ്റൻറുമാരായ ജി. ഹരികുമാർ, എം. ഷമീർ, ജെംസി കുര്യൻ, അസിജ എന്നിവർ കാർഷിക പദ്ധതികൾ വിശദീകരിച്ചു. ഗ്രാമസഭകളിൽ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. എം. ദേവരാജൻ നായർ അനുസ്മരണം മാന്നാർ: എം. ദേവരാജൻ നായർ അനുസ്മരണവും ജനസംസ്കൃതി അവാർഡ് സമർപ്പണവും എട്ടിന് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നായർ സമാജം ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ വൈകീട്ട് നാലിന് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തോട്ടത്തിലേത്ത് രാമചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. ജെ. ഹരികൃഷ്ണൻ അവാർഡ് പരിചയപ്പെടുത്തും. ജനസംസ്കൃതി അവാർഡ് ജേതാവ് കവി പ്രഭാവർമക്ക് സജി ചെറിയാൻ എം.എൽ.എ നൽകും. വാർത്തസമ്മേളനത്തിൽ തോട്ടത്തിലേത്ത് രാമചന്ദ്രൻ നായർ, പി.എൻ. ശെൽവരാജൻ, ജെ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.