നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെത്തുടർന്ന് കൈലാസയാത്രക്കിടെ കുടുങ്ങിപ്പോയ കുണ്ടന്നൂർ സ്വദേശിനി ലക്ഷ്മി വിശ്വനാഥൻ നാട്ടിൽ തിരിച്ചെത്തി. ജൂൺ 21നാണ് ലക്ഷ്മി ഉൾപ്പെടെ 30 പേർ കൈലാസയാത്രക്ക് പുറപ്പെട്ടത്. 30ന് തിരിച്ചെത്തേണ്ടതായിരുന്നു. കൈലാസം സന്ദർശിച്ച് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കനത്ത മഴയും കാറ്റുമുണ്ടായത്. യാത്രക്കാരിൽ ഏറെയും പ്രായമുള്ളവരായിരുന്നൂ. അസഹനീയ തണുപ്പിൽ പലരും വിറങ്ങലിച്ച് മരിച്ചു. ശ്വാസം ലഭിക്കാതെയാണ് മലപ്പുറം വണ്ടൂർ സ്വദേശിനി ലീലാ അന്തർജനം മരിച്ചത്. നാട്ടിലെത്താൻ കഴിയുമോയെന്ന ആശങ്കയിലായിരുന്നു പലരും. ലക്ഷ്മി ഉൾപ്പെടെയുള്ളവരെ നേപ്പാളിലെ സിമിക്കോട്ടിൽ എത്തിച്ചു. വിമാന സർവിസ് നിലച്ചതിനാൽ അഞ്ചുദിവസം അവിടെ തങ്ങേണ്ടിവന്നു. ലോഡ്ജിലായിരുന്നു താമസം. കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ശക്തമായ ഇടപെടലുണ്ടായതിനാൽ കുടിവെള്ളവും ഭക്ഷണവും ആവശ്യത്തിന് ലഭിച്ചു. നിത്യേന കഴിക്കുന്ന മരുന്നുകൾ പലരുടെയും തീർന്നിരുന്നു. പകരം മരുന്ന് ലഭ്യമായില്ല. മുഷിഞ്ഞ വസ്ത്രം തന്നെ ഉടുക്കേണ്ടി വന്നെന്നും ലക്ഷ്മി പറഞ്ഞു. മഴ കുറഞ്ഞപ്പോൾ സിമിക്കോട്ടിൽനിന്ന് കാഠ്മണ്ഡുവിലേക്കും അവിടെ നിന്ന് ഡൽഹി വഴി നെടുമ്പാശ്ശേരിയിലേക്കും എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.