വിദ്യാർഥികൾക്കെതിരായ കേസിലെ തുടർനടപടികൾ ഹൈകോടതി റദ്ദാക്കി

കൊച്ചി: ഒറ്റപ്പാലം ജവഹർലാൽ കോളജ് ഒാഫ് എൻജിനീയറിങ്ങിലെ 10 വിദ്യാർഥികൾക്കെതിരായ അധ്യാപികയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈകോടതി റദ്ദാക്കി. അസഭ്യം പറയുകയും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലെ നടപടികളാണ് അവസാനിപ്പിച്ചത്. കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 21ന് സമരത്തി​െൻറ ഭാഗമായി വിദ്യാർഥികൾ കോളജ് ബസുകളിൽ പതിച്ച പോസ്റ്റർ നീക്കാൻ പ്രിൻസിപ്പൽ നിർദേശിച്ചിരുന്നു. വിദ്യാർഥികൾ ഇതിന് തയാറാകാതിരുന്നതോടെ ചില അധ്യാപകർ ഇത് നീക്കം ചെയ്യാനാരംഭിച്ചു. ഈ സമയം ഹരജിക്കാരായ വിദ്യാർഥികൾ അധ്യാപകരെ അസഭ്യം പറഞ്ഞെന്നും പോസ്റ്ററുകൾ നീക്കംചെയ്യുന്നത് മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് നടപടികൾ റദ്ദാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.