കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയുടെ മത്സ്യവിപണന സംരംഭം ധർമൂസ് ഫിഷ്ഹബ് പ്രവർത്തനം തുടങ്ങി. വിഷരഹിത മത്സ്യം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഫാമുകളിൽനിന്നും സ്വന്തമായി കൃഷി നടത്തിയുമാണ് മത്സ്യം വിൽപനക്കെത്തിക്കുന്നത്. നിലവിലെ മാർക്കറ്റ് വിലയിൽനിന്ന് കുറഞ്ഞ വിലയ്ക്കായിരിക്കും ധർമൂസ് ഫിഷ് ഹബിൽ മീൻ ലഭിക്കുക. ആദ്യ ഒൗട്ട്ലറ്റ് കൊച്ചി അയ്യപ്പൻകാവിൽ നടൻ കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തു. ജീവനുള്ള മീനുകളെ ലഭ്യമാക്കാൻ ഫിഷ് ഹബിൽതന്നെ ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇൗ ടാങ്കുകളിൽ വളർത്തുന്ന മത്സ്യങ്ങൾ ആവശ്യക്കാരന് ഇഷ്ടാനുസരണം വാങ്ങാം. എറണാകുളം ജില്ലയിൽ മാത്രം ഇൗ മാസം 16 കടയാണ് ധർമൂസ് ഫിഷ് ഹബ് എന്ന പേരിൽ ആരംഭിക്കുന്നത്. ഉടൻ മറ്റുജില്ലകളിലും ഒൗട്ട്ലറ്റുകൾ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.