ചങ്ങനാശ്ശേരി: അന്ത്യയാത്ര പറഞ്ഞിറങ്ങാന്‍ സ്വന്തമായി വീടില്ല. സുനില്കുമാറിെൻറയും രേഷ്മയുടെയും മൃതദേഹം മോര്‍ച്ചറിയില്‍നിന്നും നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. മരണത്തില്‍ ഭാര്യയെ ഒപ്പംകൂട്ടിയ സുനില്‍കുമാര്‍- രേഷ്മദമ്പതികളുട മൃതദേഹം വെക്കാൻ സ്വന്തം വീടോ കുടുംബമോ ഇല്ലാത്ത ദുരവസ്ഥ നാടിെൻറ ദുഃഖം ഇരട്ടിയാക്കുന്നു. വര്‍ഷങ്ങളായി സുനില്‍കുമാറും സഹോദരന്‍ അനില്‍കുമാറും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു വര്‍ഷംമുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. സുനില്‍കുമാറും രേഷ്മയും ആത്മഹത്യ ചെയ്ത പാണ്ടന്‍ചിറയിലെ കുറ്റിക്കാട്ടുനടയിലെ വീട്ടില്‍ 14ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. സഹോദരന്‍ അനില്‍കുമാറിനും കുടുംബത്തിനുമൊപ്പം കഴിഞ്ഞുവന്നിരുന്ന സുനില്‍കുമാറും-രേഷ്മയും താലിമാലയും കമ്മലും വിറ്റാണ് സ്വന്തമായി ഒരു വാടകവീട് സ്വന്തമാക്കിയതെന്ന് രേഷ്മയുടെ ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. രേഷ്മയുടെ മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയാറായെങ്കിലും പിന്നീട് ഇരുവരുടെയും സംസ്‌കാരം ഒരേ സ്ഥലത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുളയ്ക്കാംതുരുത്തി യൂദാപുരം സെൻറ് ജൂഡ് ആശുപത്രിയില്‍നിന്നും സംസ്‌കാരം നടക്കുന്ന ഫാത്തിമാപുരം വി.എസ്.എസ് ശ്മശാനത്തിലെത്തിച്ച് രാവിലെ 9.30 ഓടെ സംസ്‌കാരം നടത്തും. മുണ്ടക്കയത്തുനിന്നും 20 വര്‍ഷം മുമ്പാണ് സുനില്‍കുമാറും കുടുംബവും ചങ്ങനാശ്ശേരി പുഴവാതിലിലെത്തുന്നത്. ഇവിടെനിന്നും അഞ്ച് വര്‍ഷം മുമ്പാണ് കണ്ണന്‍ചിറക്ക് സമീപം പാണ്ടന്‍ചിറയിലേക്ക് ഇവര്‍ താമസം മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.