സ്വകാര്യ അഭിഭാഷകർക്ക് സർക്കാർ നൽകുന്നത് പത്തിരട്ടിയോളം പ്രതിഫലം കൊച്ചി: ഹൈകോടതിയിൽ ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്ക് സർക്കാർ നൽകുന്നത് പത്തിരട്ടിയോളം അധിക പ്രതിഫലം. സുപ്രീംകോടതിയിൽ ഹാജരാകാൻ ഇൗ അഭിഭാഷകർ വാങ്ങുന്ന പ്രതിഫലത്തേക്കാൾ വളരെ കൂടുതലാണ് സംസ്ഥാന സർക്കാർ ഇവർക്ക് നൽകുന്നതെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ഹരിൺ പി. റാവൽ ആറുതവണ ഹൈകോടതിയിൽ ഹാജരായതിന് സർക്കാർ നൽകിയത് 98 ലക്ഷം രൂപയാണ്. ഇദ്ദേഹം സുപ്രീംകോടതിയിൽ ഹാജരാകാൻ ഒരു സിറ്റിങ്ങിന് പരമാവധി വാങ്ങുന്നത് 2.50 ലക്ഷം രൂപയാണ്. രഞ്ജിത്ത് കുമാർ എട്ടുവതണ ഹാജരായതിന് ഒരു കോടി വാങ്ങി. സുപ്രീംകോടതിയിൽ ഹാജരാകാൻ പരമാവധി ഒരു ലക്ഷം വാങ്ങുേമ്പാഴാണിത്. നാല് തവണ ഹാജരായ പല്ലവ് സിസോദിയക്ക് 45 ലക്ഷം നൽകി. സുപ്രീംകോടതിയിൽ ഇദ്ദേഹം വാങ്ങുന്ന പരമാവധി ഫീസ് 1.10 ലക്ഷമാണ്. സംസ്ഥാന സർക്കാറിനുവേണ്ടിത്തന്നെ ഇതേ പ്രതിഫലം വാങ്ങി ഇദ്ദേഹം സുപ്രീംകോടതിയിൽ ഹാജരായിട്ടുമുണ്ട്. രാകേഷ് ദ്വിവേദി മൂന്ന് സിറ്റിങ്ങിന് 41 ലക്ഷം വാങ്ങി. വെങ്കിട്ടരാമൻ മൂന്ന് സിറ്റിങ്ങിന് വാങ്ങിയത് അഞ്ച് ലക്ഷം. ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇൗ വിവരങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.