ആലപ്പുഴ: കേരളം കണ്ടതിൽവെച്ച് ഏറ്റവും നല്ല ഭരണാധികാരിയാണ് കെ. കരുണാകരനെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യു.ഡി.എഫ് രൂപവത്കരണത്തിന് കേരളത്തിൽ നേതൃത്വം കൊടുത്ത നേതാവാണ് അദ്ദേഹം. ഇന്ന് മന്ത്രിമാർ അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമിക്കുന്നതെങ്കിൽ തനിക്ക് നേരിട്ട് ഒരു പങ്കുമില്ലാതിരുന്നിട്ടുകൂടി രാജൻ കേസിെൻറ പേരിൽ രാജിവെച്ച് രാഷ്ട്രീയ ധാർമികത കാണിച്ച നേതാവായിരുന്നു കരുണാകരൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെഹ്റു സ്റ്റേഡിയം തുടങ്ങി അനവധി വികസനപ്രവർത്തനങ്ങൾ കേരളത്തിന് സമ്മാനിച്ച മുഖ്യമന്ത്രിയായിരുന്നു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ എ.എ. ഷുക്കൂർ, ഡി. സുഗതൻ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ ജി. മുകുന്ദൻ പിള്ള, ഡോ. നെടുമുടി ഹരികുമാർ, പ്രഫ. അഞ്ജൽ രഘു, രവീന്ദ്രദാസ്, തോമസ് ജോസഫ്, കെ.വി. മേഘനാദൻ, ടി.ടി. കുരുവിള, ടി. സുബ്രഹ്മണ്യദാസ്, വി.കെ. ബൈജു, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, പി.ബി. വിശ്വേശ്വര പണിക്കർ, ആർ.ബി. നിജോ, ജി. മനോജ്കുമാർ, ഇല്ലിക്കൽ കുഞ്ഞുമോൻ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എംപ്ലോയബിലിറ്റി സെൻററിൽ ജോലി അഭിമുഖം നാളെ ആലപ്പുഴ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ ശനിയാഴ്ച രാവിലെ പത്തിന് ജോലി അഭിമുഖം നടക്കും. തസ്തികകൾ: ബോയിലർ െട്രയിനി, പവർ പ്ലാൻറ് െട്രയിനി, ഗ്രയിൻ മില്ലർ െട്രയിനി, ഗ്രയിൻ ഡ്രയർ ഓപറേറ്റർ, പ്ലാൻറ് സൂപ്പർവൈസർ: യോഗ്യത -ഡിപ്ലോമ/ഐ.ടി.ഐ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്/ഇൻസ്ട്രുമെേൻറഷൻ, സിവിൽ കൺസ്ട്രക്ഷൻ: യോഗ്യത ഡിപ്ലോമ/ഐ.ടി.ഐ ഇൻ സിവിൽ എൻജിനീയറിങ്/ഡ്രാഫ്റ്റ്സ്മാൻ. മുകളിൽ പറഞ്ഞ എല്ലാ തസ്തികകളിലേക്കും ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. െഗസ്റ്റ്െലക്ചറർ ഇൻ മാത്സ്: യോഗ്യത -കണക്കിൽ ബിരുദാനന്തര ബിരുദം. ഷോറൂം മാനേജർ, സെയിൽസ് കൗൺസലർ: യോഗ്യത- ബിരുദം, സെയിൽസ് എക്സിക്യൂട്ടിവ്: യോഗ്യത- പ്ലസ് ടു. ൈഡ്രവർ: യോഗ്യത- ബാഡ്ജ് കൂടാതെ പ്രവൃത്തിപരിചയം. ഫോൺ: 0477-2230624, 80788 28780, 77361 47338. നെഹ്റു യുവകേന്ദ്ര ഓഫിസ് മാറ്റി ആലപ്പുഴ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കീഴിലുള്ള ജില്ല നെഹ്റു യുവകേന്ദ്ര ഓഫിസ് ഇന്ദിര നഗറിൽ ടൈനി സ്കൂളിന് സമീപത്തെ കുറുപ്പൻസ് ബിൽഡിങ്ങിലേക്കും ജില്ല യൂത്ത് കോഓഡിനേറ്ററുടെ വസതി ഇരുമ്പുപാലം സി.സി.എസ്.ബി റോഡിൽ മിനർവ കോളജിന് സമീപത്തേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു. ഫോൺ: 0477-2246542, 94005 98000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.