'മറക്കല്ലേ മലയാളം' വാട്സ്​ആപ്പ് ഗ്രൂപ് തുടങ്ങുന്നു

ആലപ്പുഴ: ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലതല വാട്സ്ആപ്പ് ഗ്രൂപ് രൂപവത്കരിക്കാൻ കലക്ടറുടെ ചേംബറിൽ ചേർന്ന ഔദ്യോഗിക ഭരണഭാഷ മലയാളം സംബന്ധിച്ച ജില്ലതല സമിതി യോഗത്തിൽ തീരുമാനിച്ചു. 'മറക്കല്ലേ മലയാളം' എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പാണ് ആരംഭിക്കുന്നത്. ഗ്രൂപ് ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഔദ്യോഗികഭാഷ വകുപ്പ് നിർദേശം നൽകിയിരുന്നു. എല്ലാ ജില്ലതല ഉദ്യോഗസ്ഥരുടെയും വാട്സ്ആപ്പ് നമ്പറുകൾ ശേഖരിച്ചശേഷം ഇവരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് എല്ലാ ദിവസവും ഒരു ഇംഗ്ലീഷ് വാക്കി​െൻറ മലയാള പരിഭാഷ വാട്സ്ആപ്പ് വഴി ഉദ്യോഗസ്ഥർക്ക് ലഭിക്കും. വിവിധ വകുപ്പുകളിൽ മലയാളഭാഷ 100 ശതമാനം ഉപയോഗിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കിൽ അത് വകുപ്പുതലത്തിൽ അധികാരികളെയും ഔദ്യോഗിക ഭാഷ വകുപ്പിനെയും അറിയിക്കാൻ യോഗം നിർദേശം നൽകി. വകുപ്പുകളുടെ ഫയൽ ജോലികളിൽ ഭരണഭാഷയായ മലയാളത്തി​െൻറ ഉപയോഗം സംബന്ധിച്ച പരിശോധനക്ക് ജില്ലതലത്തിൽ ആഭ്യന്തര പരിശോധനസംഘത്തെ നിയോഗിക്കും. ഭരണഭാഷ പൂർണമായും മലയാളം ആക്കണമെന്ന് കർശന നിർദേശമാണ് സർക്കാർ ഇറക്കിയിട്ടുള്ളത്. മലയാളഭാഷ വ്യാപനത്തിനും ജില്ലയിലെ സർക്കാർ സംവിധാനത്തെ പൂർണമായി മലയാളഭാഷയിലേക്ക് മാറ്റുന്നതിനും ഉദ്യോഗസ്ഥ പരിശീലനത്തിന് 15 ലക്ഷം രൂപ ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലതലത്തിലും അല്ലാതെയുമുള്ള ഉദ്യോഗസ്ഥരുടെ പരിശീലനപരിപാടി ഉടൻ ആരംഭിക്കും. വിവിധ വകുപ്പുകളുടെ മലയാളഭാഷയുടെ ഉപയോഗ പുരോഗതി യോഗത്തിൽ വിലയിരുത്തി. സർക്കാർ വാഹനങ്ങളുടെ മുൻവശത്തെ ബോർഡ് മലയാളത്തിലും പിന്നിലെ ബോർഡ് അതേ വലുപ്പത്തിൽ ഇംഗ്ലീഷിലുമാണ് എഴുതേണ്ടത്. ഓഫിസ് സീലുകളും മലയാളത്തിലും ഇംഗ്ലീഷിലും സൂക്ഷിക്കേണ്ടതുണ്ട്. എ.ഡി.എം.ഐ അബ്ദുൽ സലാം, ഔദ്യോഗികഭാഷ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആർ.എസ്. റാണി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബഷീർ അനുസ്മരണം; ചിത്രപ്രദർശനം ആലപ്പുഴ: മലയാളത്തി​െൻറ പ്രിയകഥാകരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കലക്ടറേറ്റിൽ ചിത്രപ്രദർശനം നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലും സഹകരിച്ചാണ് ഉച്ചക്കുള്ള ഇടവേളയിൽ 'ശബ്ദങ്ങൾ' പ്രദർശിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറി​െൻറ ജീവിതത്തെ ആസ്പദമാക്കി വകുപ്പ് നിർമിച്ച ഡോക്യുമ​െൻററിയാണ് 'ശബ്ദങ്ങൾ'. അദ്ദേഹത്തി​െൻറ ചരമദിനമായ വ്യാഴാഴ്ച കലക്ടറേറ്റിൽ അനുസ്മരണവും നടന്നു. ദർഘാസ് ക്ഷണിച്ചു ആലപ്പുഴ: വനിത-ശിശു ആശുപത്രിയിലെ കമ്യൂണിറ്റി ഹാൾ, സൂപ്രണ്ട് റൂം, ഡോക്ടേഴ്സ് ഡ്യൂട്ടി റൂം എന്നിവിടങ്ങളിൽ എ.സി സ്ഥാപിക്കുന്നതിന് വിവിധ സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ 13ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. സൂപ്രണ്ട്, വനിത-ശിശു ആശുപത്രി, ആലപ്പുഴ വിലാസത്തിൽ ദർഘാസ് നൽകണം. ഫോൺ: 0477 2251151.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.