കൊച്ചി: കൊച്ചി മെട്രോ സ്ഥിരയാത്രക്കാർക്കുള്ള പ്രതിമാസ, ദ്വൈമാസ പാസുകൾ വിതരണം തുടങ്ങി. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് സ്ഥിരയാത്രക്കാരൻ സി.ആർ. നുബാജിന് പാസ് നൽകി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ ആലുവ, ഇടപ്പള്ളി, മഹാരാജാസ് സ്റ്റേഷനുകളിലാണ് പാസ് വിതരണം. പതിവായി മെട്രോ ഉപയോഗിക്കുന്നവരുടെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് രണ്ട് സ്ഥിരം സ്റ്റേഷനിടയിൽ യാത്ര ചെയ്യാവുന്ന രീതിയിലാണ് പാസിെൻറ ഘടന. രണ്ടുതരത്തിെല പാസാണുള്ളത്. 30 ദിവസത്തെ കാലാവധിയുള്ള പ്രതിമാസ പാസില്‍ 30 യാത്ര നടത്താം. ദ്വൈമാസ പാസില്‍ 60 ദിവസത്തെ കാലാവധിക്കിെട 60 യാത്ര നടത്താം. പ്രതിമാസ പാസിന് യഥാര്‍ഥ ടിക്കറ്റ് നിരക്കിെൻറ 25 ശതമാനവും ദ്വൈമാസ പാസിന് 33 ശതമാനവും ഇളവുണ്ടാവും. ഒരുകൊച്ചി വണ്‍ കാര്‍ഡില്‍ ഒരു പാസ് മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. പാസെടുക്കുമ്പോള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന രണ്ടുസ്റ്റേഷൻ യാത്രക്കാർ തെരഞ്ഞെടുക്കണം. യാത്രക്കാരൻ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ കാർഡുപയോഗിച്ച് പ്രവേശിക്കുകയും എന്നാൽ, യാത്ര നടത്താതിരിക്കുകയും ചെയ്താലും ഒരു ട്രിപ്പായി കണക്കാക്കും. തെരഞ്ഞെടുത്ത സ്റ്റേഷനില്‍നിന്നല്ലാതെ മറ്റുസ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുേമ്പാൾ പാസിെൻറ ആനുകൂല്യം ലഭിക്കില്ല. എന്നാല്‍, തെരഞ്ഞെടുത്ത സ്റ്റേഷനിലൊന്നിൽനിന്ന് യാത്ര തുടങ്ങുകയും നിശ്ചയിക്കപ്പെട്ട സ്റ്റേഷന് മുേമ്പ യാത്ര അവസാനിപ്പിക്കുകയും ചെയ്താലും പാസ് ഇളവ് ലഭിക്കും. മറ്റുയാത്രകള്‍ക്ക് കൊച്ചി വണ്‍ കാര്‍ഡിലുള്ള ആനുകൂല്യമായ 20 ശതമാനം ഇളവ് മാത്രമായിരിക്കും ലഭിക്കുക. കാര്‍ഡില്‍ നിശ്ചിത ബാലന്‍സില്ലെങ്കില്‍ ടോപ് അപ് ചെയ്യണം. ആക്സിസ് ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് സഞ്ജീവ് മോഘേയും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.