സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ ബോധവത്കരണം ആവശ്യം -ഡി.ജി.പി കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇ-ജാഗ്രതപോലുള്ള ബോധവത്കരണ പരിപാടികള്‍ ആവശ്യമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇൻറര്‍നെറ്റ് പരിശീലനം നടപ്പാക്കാനുള്ള ജില്ല ഭരണകൂടത്തിെൻറ ഇ-ജാഗ്രത പദ്ധതിയുടെ നാലാംഘട്ടം കാക്കനാട് ഇന്‍ഫോപാര്‍ക്ക് ടി.സി.എസ് കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലേക്കും ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കണം. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല മുഖ്യപ്രഭാഷണം നടത്തി. ടി.സി.എസ് കേരള ഡെലിവറി സെൻറര്‍ തലവന്‍ വൈസ് പ്രസിഡൻറ് ദിനേശ് പി. തമ്പി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ്, ഇ-ജാഗ്രത പ്രോഗ്രാം കോഓഡിനേറ്റര്‍ പി.വി. രശ്മി, കലക്ടറേറ്റ് സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥന്‍ റോണി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.