കാമ്പസ് രാഷ്ട്രീയം: നിയമനിർമാണ നടപടി പുനഃപരിശോധിക്കണം -കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ കൊച്ചി: കോളജുകളിൽ രാഷ്ട്രീയ സംഘടന പ്രവർത്തനം അനുവദിക്കാനുള്ള നിയമനിർമാണത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കാത്തലിക് കോളജ് മാനേജേഴ്സ് കൺസോർഷ്യം ആവശ്യപ്പെട്ടു. കാമ്പസുകളിൽ രാഷ്ട്രീയം നിരോധിച്ചുള്ള ഉത്തരവാണ് കോടതിയിൽ എത്തിയ നിരവധി കേസുകളിൽ ഉണ്ടായത്. രാഷ്ട്രീയം അനുവദിക്കാൻ സർക്കാർ ആലോചന തുടങ്ങിയപ്പോൾത്തന്നെ മഹാരാജാസ് കോളജിൽ നടന്ന കൊലപാതകം, കോളജുകൾ പക്വമായ രാഷ്ട്രീയ പ്രവർത്തനത്തിന് സജ്ജമായിട്ടിെല്ലന്നതിെൻറ സൂചനയാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. യു.ജി.സി നിർത്തലാക്കി ഹയർ എജുക്കേഷൻ കമീഷൻ രൂപവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി ആശങ്കയുളവാക്കുന്നതാണ്. ഇത് സർക്കാറിനെ അറിയിക്കാൻ തീരുമാനിച്ചു. പാലാരിവട്ടം പി.ഒ.സിയിൽ നടന്ന യോഗത്തിൽ കമീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ഫാ. ഫിലിപ് വടക്കേക്കളം, ഫാ. വിൻസെൻറ് നെടുങ്ങാട്ട്, ഡോ. കെ.വി. ഔസേപ്പച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.