ഗുണ്ട നിയമപ്രകാരം അറസ്​റ്റിൽ

ആലപ്പുഴ: സൗത്ത് െപാലീസ് സ്േറ്റഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ നഗരസഭ മുല്ലാത്ത് വളപ്പ് വാർഡ് ഒാമനഭവൻ വീട്ടിൽ രാഹുൽ ബാബുവിനെ (21) ഗുണ്ട നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ക്രിമിനലുകൾക്കെതിരെ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ സ്വീകരിച്ചുവരുന്ന കർശന നടപടികളുടെ ഭാഗമായാണ് രാഹുൽ ബാബുവിനെ സൗത്ത് പൊലീസ് അറസ്റ്റ് െചയ്തത്. സൗത്ത് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എൻ. രാജേഷി​െൻറ നേതൃത്വത്തിൽ സി.പി.ഒമാരായ ദിനുലാൽ, സജീവ്, പ്രവീഷ്, മൻസൂർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണം, സംഘംചേർന്ന് ആക്രമണം, അടിപിടി, പണവും മുതലുകളും കവർച്ച ചെയ്യുക, മയക്കുമരുന്ന്-കഞ്ചാവ് ഉൾപ്പെെടയുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. 2018ൽ കൈതവന ജങ്ഷന് സമീപം മുല്ലക്കൽ േക്ഷത്രത്തിലെ ജീവനക്കാരനെ തടഞ്ഞുനിർത്തി സ്വർണ ചെയിൻ പിടിച്ചുപറിക്കുകയും കിടങ്ങാംപറമ്പ് േക്ഷത്രത്തിലെ ജീവനക്കാര​െൻറ പണം ബലമായി അപഹരിച്ചതുമായ കേസുകളിലെ പ്രതിയായതി​െൻറ അടിസ്ഥാനത്തിലാണ് കാപ നിയമപ്രകാരം നടപടി സ്വീകരിച്ചത്. രാഹുൽ ബാബുവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. വൈദ്യുതി മുടങ്ങും മുഹമ്മ: സെക്ഷനിലെ മുഹമ്മ ഹോസ്പിറ്റല്‍, മുഹമ്മ ജെട്ടി ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. തുറവൂർ: പട്ടണക്കാട് സെക്ഷന് കീഴിൽ വയലാർ ഫെറി, സി.കെ. ചന്ദ്രപ്പൻ, കളവംകോടം, ആറാട്ടുവഴി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.