എൽമെക്​സിൽ ഇത്​ ഉത്സവകാലം

കായംകുളം: ഏറ്റവും പുതിയ ട്രെൻഡുകളെ ആകർഷകമായ ഒാഫറുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽമെക്സ് അവതരിപ്പിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ എൽമെക്സ് ഉത്സവ് 2018ന് തുടക്കമായി. വസ്ത്ര വ്യാപാര മേഖലയിലെ നൂതനവും വ്യത്യസ്തവുമായ ഡിസൈനുകൾ ഉപേഭാക്താക്കൾക്കായി അവതരിപ്പിക്കുന്ന പ്രമുഖ ടെക്സ്െറ്റെൽസുകളിലൊന്നാണ് എൽമെക്സ് വെഡിങ് കാസിൽ. ജൂൺ ഒമ്പതിന് ആരംഭിച്ച എൽമെക്സ് ഉത്സവ് ആഗസ്റ്റ് 24 വരെ നീളും. ഷോപ്പിങ് ഫെസ്റ്റിവലിൽ നിരവധി ഒാഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലക്കി ഡ്രോ കോണ്ടസ്റ്റി​െൻറ ബമ്പർ സമ്മാന വിജയിയെ കാത്തിരിക്കുന്നത് ബ്രാൻഡ് ന്യൂ സ്വിഫ്റ്റ് കാർ ആണ്. രണ്ടാം സമ്മാന വിജയിക്ക് ഹോണ്ട ആക്ടിവയും മൂന്നാം സമ്മാനമായി ഹോം തിയറ്ററും ലഭിക്കും. ഒരെണ്ണം വാങ്ങിയാൽ 30 വരെ ശതമാനം ഇളവ്, രണ്ടെണ്ണം വാങ്ങിയാൽ ഒരെണ്ണം സൗജന്യം, 50 ശതമാനം വരെ ഇളവ് തുടങ്ങിയ ഒാഫറുകൾ വ്യത്യസ്തവുമാക്കുന്നു. എൽമെക്സി​െൻറ ഫേസ്ബുക്ക് പേജിൽ നടത്തുന്ന ഒാൺലൈൻ മത്സരമായ 'സ്കോർ പ്രവചിച്ച് സ്റ്റാറാകൂ' മത്സരത്തിലൂടെ ദിവസേന നടക്കുന്ന മത്സരങ്ങളുടെ സ്കോർ പ്രവചിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കാം. സോക്കർ ആഘോഷത്തി​െൻറ ഭാഗമായി േഷാറൂമിൽ നടക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിലെ ജേതാക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഏറ്റവും പരിശുദ്ധമായ തങ്ക ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തുന്ന കായംകുളത്തി​െൻറ സ്വന്തം ജ്വല്ലറിയായ എൽമെക്സ് ഗോൾഡിലും ആകർഷകമായ ഒാഫറുകളും ഡിസ്കൗണ്ടുകളും ഉത്സവി​െൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.