ബിന്ദു പദ്​മനാഭൻ തിരോധാനം; പ്രതി മിനിയെ പട്ടണക്കാട് സബ് രജിസ്ട്രാർ തിരിച്ചറിഞ്ഞു

ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭ​െൻറ വസ്തു കൈമാറ്റം ചെയ്ത കേസിലെ പ്രതി ടി. മിനിയെ പട്ടണക്കാട് സബ് രജിസ്ട്രാർ തിരിച്ചറിഞ്ഞു. ബിന്ദു പദ്മനാഭ​െൻറ വസ്തു വ്യാജ മുക്ത്യാർ ഉപയോഗിച്ച് കൈമാറ്റം ചെയ്ത മിനിയെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും കോടതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൊണ്ടുവന്നപ്പോഴാണ് സബ് രജിസ്ട്രാര്‍ ബീന കുര്യന്‍ തിരിച്ചറിഞ്ഞത്. അച്ഛ​െൻറ പേരും വീട്ടുപേരും ചോദിക്കുകയും തിരിച്ചറിയൽ രേഖയിലെ ഫോട്ടോയുമായി ഒത്തുനോക്കിയശേഷവുമാണ് മുക്ത്യാർ രജിസ്റ്റർ ചെയ്തതെന്നും ഇവർ മൊഴി നൽകി. അതേസമയം, മുക്ത്യാറിലെ വിരലടയാളം ഇവരുടേതുതന്നെയാണോയെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഇതിനായി മിനിയുടെ വിരലടയാളം, കൈയക്ഷരം, ഒപ്പ് എന്നിവ പൊലീസ് ശേഖരിച്ചു. മിനിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. എന്നാൽ, ബിന്ദുവി​െൻറ പേരിൽ വ്യാജമായി നിർമിച്ച ഡ്രൈവിങ് ലൈസൻസ്, എസ്.എസ്.എൽ.സി ബുക്കി​െൻറ രേഖ എന്നിവയിലും തെളിവെടുപ്പ് നടത്തുന്നതിന് മിനിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് കുത്തിയതോട് സി.ഐ കോടതിയിൽ അപേക്ഷ നൽകും. ബിന്ദുവി​െൻറ തിരോധാനം അന്വേഷിക്കുന്ന നാർേകാട്ടിക് ഡിവൈ.എസ്.പി എം. നസീമി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മിനിയെ ചോദ്യം ചെയ്തു. ബിന്ദുവി​െൻറ കുടുംബ വീടും വസ്തുക്കളും കേസിലെ പ്രതി സെബാസ്റ്റ്യ​െൻറ വീടും പരിസരവും ഡിവൈ.എസ്.പി ബുധനാഴ്ച സന്ദർശിച്ചു. സെബാസ്റ്റ്യ​െൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി വ്യാഴാഴ്ച വിധി പറയുന്നതിലേക്ക് മാറ്റിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി വായ്പ പരിധി 50,000 ആയി ഉയർത്തും ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ എസ്.എച്ച്.ജി ഗ്രൂപ്പുകൾ വഴി നടപ്പിലാക്കുന്ന വായ്പയുടെ പരിധി 25,000ത്തിൽനിന്ന് 50,000 രൂപയായി ഉയർത്തിയെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച ആലപ്പുഴയിൽ നടക്കുന്ന പരിപാടിയിൽ വിവിധ വായ്പ ഇനത്തിൽ 11.5 കോടി രൂപ മന്ത്രി ജി. സുധാകരൻ വിതരണം ചെയ്യും. കഴിഞ്ഞവർഷം മികച്ച പ്രകടനം കാഴ്ചവെച്ച കടലോരം, ഉൾനാടൻ, വനിത തൊഴിലാളി സംഘങ്ങൾക്കും ഗ്രൂപ്പുകൾക്കുമുള്ള അവാർഡ് കെ.സി. വേണുഗോപാൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.