'മാധ്യമം' സോക്കർ കാരവ​ൻ പര്യടനം സമാപിച്ചു

കൊച്ചി: ക്വാർട്ടറിലേക്ക് പ്രവേശിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് ആവേശത്തി​െൻറ ഉണർത്തുപാട്ടായി മാറിയ 'മാധ്യമം' സോക്കർ കാരവ​െൻറ പര്യടനത്തിന് ഉജ്ജ്വല സമാപനം. ബുധനാഴ്ച വൈകീട്ട് 4.30ന് മറൈൻഡ്രൈവിലെ സമാപനച്ചടങ്ങ് പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.എഫ്.എ പ്രസിഡൻറ് കെ.എം.െഎ. മേത്തർ, മുൻ മേയർ ടോണി ചമ്മണി എന്നിവർ ആശംസ നേർന്നു. 'മാധ്യമം' സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. 'മാധ്യമം' ബ്യൂറോ ചീഫ് പി.പി. കബീർ സ്വാഗതവും ചീഫ് പ്രൂഫ് റീഡർ എം. സൂഫി മുഹമ്മദ് നന്ദിയും പറഞ്ഞു. കള്ളിയത്ത് ടി.എം.ടി, എയർ ഇന്ത്യ എക്സ്പ്രസ്, കരിയർ ഇൻഫിനിറ്റി എന്നിവയുടെ സഹകരണത്തോടെ ചൊവ്വാഴ്ച രാവിലെ 10ന് ഇടപ്പള്ളിയിൽ നിന്ന് ആരംഭിച്ച ഒന്നാംദിന പര്യടനം വൈകീട്ട് ആറിന് ഫോർട്ട്കൊച്ചിയിൽ സമാപിച്ചു. ബുധനാഴ്ച രാവിലെ 10ന് എറണാകുളം സൗത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് ഒാഫിസ് കോമ്പൗണ്ടിൽനിന്ന് രണ്ടാംദിവസത്തെ പര്യടനം ആരംഭിച്ചു. ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡ്സ്ട്രി മുൻ ചെയർമാൻ ആൻറണി കൊട്ടാരം ഉദ്ഘാടനം ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ ശ്യാംസുന്ദർ രണ്ടാംദിന ഫ്ലാഗ് ഒാഫ് നിർവഹിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് കോർപറേറ്റ് കമ്യൂണിക്കേഷൻ ചീഫ് പി.ജി. പ്രഗീഷ്, എച്ച്.ആർ ചീഫ് ടി. വിജയകൃഷ്ണൻ എന്നിവർ പെങ്കടുത്തു. 'മാധ്യമം' റീജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചീഫ് പ്രൂഫ് റീഡർ എം. സൂഫി മുഹമ്മദ് സ്വാഗതവും കോർപറേറ്റ് ബിസിനസ് മാനേജർ ടി.എസ്. സാജിദ് നന്ദിയും പറഞ്ഞു. തുടർന്ന് 25ലധികം ജീവനക്കാർ പെങ്കടുത്ത ഷൂട്ടൗട്ട് മത്സരം നടന്നു. മൂന്ന് കിക്കിലും ഗോൾ നേടിയ എയർ ഇന്ത്യ എക്സ്പ്രസ് എച്ച്.ആർ വിഭാഗം ഒാഫിസർ ശ്രദ്ധ ഒാജ സമ്മാനാർഹയായി. പ്രോത്സാഹന സമ്മാനത്തിന് ഫൗസിയയും അർഹയായി. രാവിലെ 11.30ന് കലൂർ ആസാദ് റോഡ് എൻ.എ.പി ജങ്ഷനിലെത്തിയ കാരവന് ഡ്രീംസ് ക്ലബ്ബി​െൻറ നേതൃത്വത്തിൽ ഫുട്ബാൾ പ്രേമികൾ ആവേേശാജ്ജ്വല സ്വീകരണമാണ് നൽകിയത്. മുൻ മേയർ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. ഡ്രീംസ് എം.എസ്.എച്ച്.ജി പ്രസിഡൻറ് ബിജു സേവ്യർ സ്വാഗതവും സെക്രട്ടറി ജയൻ നന്ദിയും പറഞ്ഞു. അമ്പതിലേറെപ്പേർ പെങ്കടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ മൂന്ന് കിക്കിലും ഗോൾനേടിയ ജയചന്ദ്രൻ, കുഞ്ഞുമോൻ, ജിനോ എന്നിവർ സമ്മാനാർഹരായി. ക്വിസ് മത്സരത്തിൽ ജി. അനിൽകുമാർ ജോളി ഇലക്ട്രിക്കൽസ് ഒന്നാം സമ്മാനം നേടി. അർജൻറീന, ബ്രസീൽ ടീം പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ ബ്രസീൽ ടീം സമ്മാനാർഹരായി. ഉച്ചക്ക് 2.15ന് സ​െൻറ് തെരേസാസ് കോളജിൽ എത്തിയ കാരവന് അധ്യാപകരും വിദ്യാർഥികളും ആവേശകരമായ വരവേൽപ്പാണ് നൽകിയത്. പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. എം. സോജിമോൾ അഗസ്റ്റ്യൻ ആശംസ നേർന്നു. സ്പോർട്സ് സീനിയർ ഫാക്കൽറ്റി കെ.എം. തോമസ്, സ്പോർട്സ് ഹെഡ് നിഷ ഫിലിപ് എന്നിവർ പെങ്കടുത്തു. ഷൂട്ടൗട്ട്, ക്വിസ് മത്സരങ്ങളിൽ ഒേട്ടറെ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും പെങ്കടുത്തു. സമ്മാനവിതരണവും നടന്നു. സമാപനസ്ഥലമായ മറൈൻഡ്രൈവിൽ 4.30ന് എത്തിയ കാരവന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നൂറിലേറെപ്പേർ പെങ്കടുത്ത ഷൂട്ടൗട്ട്, ക്വിസ്, അർജൻറീന- ബ്രസീൽ ടീം പെനാൽറ്റി ഷൂട്ടൗട്ട്, ജഗ്ലിങ് മത്സരങ്ങളിൽ ഒേട്ടറെപ്പേർ സമ്മാനാർഹരായി. 'മാധ്യമം' റീജനൽ മാനേജർ സി.പി. മുഹമ്മദ് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾ നിയന്ത്രിച്ചത് ജാഫർ കുടുവ ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.