കിഴക്കമ്പലം: ഉൗരക്കാട് മേഖലയിലെ അനധികൃത പാറമടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ അനിൽകുമാർ പറഞ്ഞു. ഉൗരക്കാട് മേഖലയിൽ ഒരുവർഷം മുമ്പ് ചില പാറമടകൾക്ക് കരിങ്കല്ല് പൊട്ടിക്കരുതെന്നുകാട്ടി മൈനിങ് ആൻഡ് ജിയോളജി വിഭാഗം നോട്ടീസ് നൽകിയിരുന്നു. ഇത് വകവെക്കാതെയാണ് അനധികൃത പാറഖനനം നടക്കുന്നത്. ലോഡുകണക്കിന് കരിങ്കല്ലുകളാണ് ഇത്തരം പാറമടകളിൽനിന്ന് കയറിപ്പോകുന്നത്. ഇതിനെതിരായ പരാതിയിലാണ് ആർ.ഡി.ഒയുടെ പ്രതികരണം. ആഴത്തിൽ പാറപൊട്ടിച്ചെടുത്തതിനാൽ സമീപപ്രദേശത്ത് മണ്ണിടിച്ചിൽഭീഷണിയും നേരിടുകയാണ്. ചിലഭാഗങ്ങൾ ഇപ്പോൾതന്നെ ഇടിഞ്ഞ അവസ്ഥയാണ്. ഇവിടെ നടന്ന അപകടങ്ങളിൽ ഒട്ടേറെപേരുടെ ജീവനാണ് പൊലിഞ്ഞത്. മേഖലയിൽ പ്രവർത്തിക്കുന്ന പാറമടകളിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത് മാരകവിഷാംശമുള്ള മലിനജലമാണ്. രാസവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതാണ് ഇതിനുകാരണം. ശബ്്ദമില്ലാതെ നടക്കുന്ന പാറഖനനം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാറുമില്ല. ഇതിെൻറ മറവിൽ വൻതോതിൽ പാറഖനനമാണ് പ്രദേശത്ത് നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പുറത്തേക്ക് ഒഴുക്കിവിടുന്ന മലിനജലം ഉൗരക്കാട് പ്രദേശത്തെ വിവിധ പാടശേഖരങ്ങളിലും ഒഴുകിയെത്തുന്നുണ്ട്. പാറപ്പൊടിയടങ്ങിയ മലിനജലമായതിനാൽ പാടശേഖരങ്ങളിൽ അടിഞ്ഞുകൂടി കൃഷിക്ക് ഭീഷണിയാവുകയാണ്. സ്വച്ഛ് ഭാരത് അഭിയാൻ സംഗീതനിശ പള്ളിക്കര: സ്വച്ഛ് ഭാരത് അഭിയാൻ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി ബി.പി.സി.എൽ കൊച്ചി റിഫൈനറി സംഗീത നിശയൊരുക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 5.30ന് തൃപ്പൂണിത്തുറ കൂത്തമ്പലത്തിൽ നടക്കുന്ന സംഗീതനിശ ഗായകരായ നിഖിൽ, ഗൗരി, സുധീർ എന്നിവർ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.