വിദ്യാരംഗം കലാ സാഹിത്യവേദി

കൂത്താട്ടുകുളം: ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി. അധ്യാപകൻ ഡി. ശുഭലൻ ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണ ഭാഗമായി അധ്യാപകർ തയാറാക്കിയ നൂറോളം വായനക്കുറിപ്പുകൾ നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് കെ.എം. ജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.സി. ജോസ്, ഹെഡ്മിസ്ട്രസ് ആർ. വത്സലദേവി, കെ.വി. ബാലചന്ദ്രൻ, നിന തോമസ്, ഹണി റെജി, കൺവീനർ സി.എച്ച്. ജയശ്രീ, സെക്രട്ടറി മിന്നു മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.