കാറിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

കളമശ്ശേരി: കാറിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ കളമശ്ശേരിയിൽ പിടിയിലായി. പെരിന്തൽമണ്ണ സ്വദേശികളായ ഫൈസൽ (33), അൻവർ (29) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽനിന്ന് ഒമ്പത് ചാക്കുകളിൽ നിറച്ച, ഹാൻസ് ഇനത്തിൽപ്പെട്ട 14,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇതിന് ആറ് ലക്ഷം രൂപ വിലവരും. നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്ത വിതരണക്കാരായ ഇവർ മുഖേനയാണ് എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ഇവ ലഭിച്ചിരുന്നത്. സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ രഹസ്യ ഗോഡൗണുകളിൽ സൂക്ഷിക്കുന്ന പുകയില ഉൽപന്നങ്ങൾ ആവശ്യം അനുസരിച്ച് കാറുകളിൽ കയറ്റി ചെറുകിട വ്യാപാരികൾക്ക് എത്തിച്ചുനൽകുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ ബിജി ജോർജി​െൻറ നേതൃത്വത്തിൽ കളമശ്ശേരി സി.ഐ പ്രസാദ്, ഷാഡോ എസ്.ഐ എ.ബി. വിബിൻ, സി.പി.ഒമാരായ ഹരിമോൻ, അഫ്സൽ, സനോജ്, എം.കെ. ഷാജി , പ്രശാന്ത്, രഞ്ജിത്ത്, അനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.